ഇക്വഡോര്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജെയെ ലണ്ടനിലെ തങ്ങളുടെ എംബസിയില്‍ താമസിക്കാന്‍ അനുവദിക്കുമെന്ന് ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കോറെ പറഞ്ഞു. സുരക്ഷിതമായി താമസിക്കുന്നതിന് അസാഞ്ജിന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശത്തേക്ക് പോകുവാന്‍ ബ്രിട്ടണ് അനുമതി നിഷേധിച്ചതിനിലാണ് അസാഞ്ജെക്ക് ഇക്വഡോറില്‍ അഭയം നല്‍കിയിരിക്കുന്നത്. തീര്‍ച്ചയായും തങ്ങളുടെ എംബസിയില്‍ അസാഞ്ജെ താമസിക്കുമെന്നും കോറെ പറഞ്ഞു. എംബസിക്ക് പുറത്ത് 20 ലധികം പോലീസ് ഉദ്യോഗസ്ഥരാണ് അസാഞ്ജിനെ അറസ്റ്റ് ചെയ്യാന്‍ കാത്ത് നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസാഞ്ജുമായി ബന്ധപ്പെട്ടിട്ടുള്ള കേസുകള്‍ അന്വേഷിക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും അസാഞ്ജിനെ വിട്ട് നല്‍കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: