മെക്ക: അമ്പത്തിയേഴംഗ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക്ക് കോര്‍പ്പറേഷനില്‍ (ഒഐസി) നിന്ന് സിറിയയെ പുറത്താക്കി.ഇന്നലെ രാവിലെ ചേര്‍ന്ന ഒഐസി ഉച്ചകോടിയിലാണ് പ്രസിഡന്റ് ഇക്മെലാദ്ദീന് ഇഹ്സാനഗ്ലു ഇക്കാര്യം അറിയിച്ചത്.സിറിയയില്‍ ആഭ്യന്തര കലാപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സൗദിയില്‍ നടന്ന ഉച്ചകോടിയില്‍ ഒഐസിയില്‍ നിന്ന് സിറിയയെ പുറത്താക്കാന്‍ തീരുമാനിച്ചത്. സിറിയന്‍ ജനത അനുഭവിക്കുന്ന മനുഷ്യത്വരഹിത ആക്രമണങ്ങളില്‍ അപലപിക്കുന്നതായി ഒഐസി അറിയിച്ചു.ഇത് സിറിയക്ക് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള ശക്തമായ മുന്നറിയിപ്പാണെന്നും ഒഐസിയുടെ പ്രസ്താവനയില്‍ പറയുന്നു.സ്വന്തം ജനങ്ങളെ വിമാനങ്ങളും ടാങ്കറുകളും ആയുധങ്ങളും ഉപയോഗിച്ച് ഇല്ലാതാക്കുന്നതിനെ ലോകം അംഗീകരിക്കില്ല. സിറിയയില്‍ കഴിഞ്ഞ 17 മാസമായി തുടരുന്ന ആഭ്യന്തര കലാപവും മറ്റും അവസാനിപ്പിക്കാന്‍ ചൊവ്വാഴ്ച്ചയാണ് ഒഐസി അടിയന്തര ഉച്ചകോടി വിളിച്ചുചേര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: