ആലുവ: ഹിന്ദുസമൂഹത്തിന്റെ ഏകീകരണത്തിന് ഭഗവാന് ശ്രീകൃഷ്ണന്റെ ജീവിതം ഒരു മാതൃകയാണെന്ന് എസ്എന്‍ഡിപി യോഗം സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍.സോമന് അഭിപ്രായപ്പെട്ടു. ശിഥിലമായ ഈ സമൂഹത്തെ കൂട്ടിയിണക്കി ജന്മാഷ്ടമി ശോഭായാത്ര എല്ലാ ഭേദചിന്തകളും മാറ്റി ഒത്തൊരുമയോടുകൂടി ആഘോഷിക്കാന്‍ തയ്യാറെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീകൃഷ്ണജയന്തി ആഘോഷവിജയത്തിനായി ചേര്‍ന്ന സ്വാഗതസംഘം ആലുവ കേശവസ്മൃതിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ താലൂക്ക് കാര്യദര്‍ശി ഷനോജ് സ്വാഗതം പറഞ്ഞു. ബാലഗോകുലം സംസ്ഥാന മാര്‍ഗദര്‍ശി പി.കെ.വിജയരാഘവന്, മേഖലാ സമിതിയംഗം ഒ.കെ.ശ്രീഹര്ഷന്, ഡോ. അയ്യപ്പന് പിള്ള, വി.എന്‍.സന്തോഷ് കുമാര്‍, പി.വി.അശോകന്, യു.രാജേഷ്, എം.മോനിഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഇ.പി.പ്രദീപ് അധ്യക്ഷത വഹിച്ചു. ശ്രീനാഥ് നന്ദി പറഞ്ഞു.
സ്വാമി ശിവസ്വരൂപാനന്ദ, ഡോ. അയ്യപ്പന്‍പിള്ള, എന്‍.കെ.ദേശം, കെ.ജി.വി.പതി, ഡോ. എം.എന്‍.സോമന് എന്നിവര്‍ രക്ഷാധികാരിമാരായും സുന്ദരം ഗോവിന്ദ് (അധ്യക്ഷന്‍), കെ.ജയകുമാര്‍, സി.വി.അനില്‍ കുമാര്‍, പീച്ചാണ്ടി, ഇ.പി.പ്രദീപ് (ഉപാധ്യക്ഷന്മാര്), രൂപേഷ് (ആഘോഷപ്രമുഖ്), എം.ബി.സുധീര്‍ (സഹ ആഘോഷ പ്രമുഖ്) എന്നിവരടങ്ങിയ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: