കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായിരുന്ന് ഇഷ്ടദേവതയെ ധ്യാനിച്ചശേഷമാണ് ജപം ആരംഭിക്കേണ്ടത്. അതിന് ആ ദേവതയുടെ ധ്യാനമന്ത്രങ്ങള് ഉപയോഗിക്കാം.എപ്പോഴും ഉണര്‍വ്വോടെയും ശ്രദ്ധയോടെയും വേണം ജപിക്കേണ്ടത്. തുടക്കത്തില്‍ ശ്രദ്ധയോടെ ജപമാരംഭിച്ചാലും കുറച്ചുകഴിയുമ്പോള്‍ മനസ്സ് പിടിയില്‍നിന്നും വഴുതി അലഞ്ഞുതിരിയാന്‍ തുടങ്ങും. ചിലര്‍ക്ക് നിദ്രവരും. ഇവയെല്ലാം ഒഴിവാക്കി ജപസമയത്ത് തികഞ്ഞ ഉണര്‍വും ശ്രദ്ധയും പാലിക്കേണ്ടതാണ്. ഉറക്കം വരുന്നു എന്നു തോന്നിയാല്‍ എഴുന്നേറ്റ് അല്പം നടക്കുകയോ ശുദ്ധജലം മുഖത്തുതളിക്കുകയോ ചെയ്തശേഷം വീണ്ടും ജപം തുടരാം.
നിത്യവും 108 ഓ 1008 ഓ തവണയെങ്കിലും ജപം നടത്തേണ്ടതാണ്. എണ്ണം കൂടുന്നതനുസരിച്ച് ഫലപ്രാപ്തിയും വേഗത്തില്‍ കൈവരും. രുദ്രാക്ഷം, തുളസി തുടങ്ങിയവയിലേതെങ്കിലും കൊണ്ടു നിര്‍മ്മിച്ച 108 മണികളുള്ള മാലയാണ് മന്ത്രജപത്തിന്റെ സംഖ്യ കണക്കാക്കുന്നതിന് ഉപയോഗിക്കുന്നത്. ഓരോ തവണ മന്ത്രം ജപിക്കുമ്പോഴും മാലയിലെ ഓരോ മണിയും നട വിരലും തള്ളവിരലുമുപയോഗിച്ച് തിരിക്കണം. ചൂണ്ടുവിരല്‍ അകന്നുനില്ക്കേണ്ടതാണ്. 108-ാം മതു തവണ മന്ത്രം ജപിക്കുമ്പോള്‍ മാലയിലെ മേരുമണിയില്‍ എത്തിയിരിക്കും. വീണ്ടും, മേരുമണി കവച്ചുകടക്കാതെ 109-ാം മന്ത്രം മുതല്‍ മണികള്‍ തിരിച്ച് എണ്ണേണ്ടതാണ്.നിത്യവും പുലര്‍ച്ചെ 4ന് ജപം ആരംഭിക്കുന്നതിനുമുമ്പ് സ്നാനം ചെയ്യേണ്ടതാണ്. അതിനു ബുദ്ധിമുട്ടുള്ളവര്‍ കയ്യും കാലും മുഖവും കഴുകിയശേഷം ജപം ആരംഭിക്കാവുന്നതാണ്.ഇഷ്ടദേവതയുടെ ചിത്രം മുമ്പില്‍ സ്ഥാപിച്ച് അതിനു മുമ്പില്‍ ദീപം തെളിയിച്ച് അവിടെയിരുന്നു ജപിക്കുന്നത് ഉത്തമം.അതിവേഗത്തിലോ വളരെ സാവധാനത്തിലോ ജപിക്കരുത്. യാന്ത്രികമായ ജപത്തിന്റെ പതിന്മടങ്ങു ഫലം ഭക്തിവിശ്വാസങ്ങളോടെ ജപിച്ചാല്‍ കൈവരും. ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ചശേഷം വേണം ജപം അവസാനിപ്പിക്കേണ്ടതും.ജപകാലത്ത് മനസ്സ് മാലിന്യമുക്തമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിന് സാത്ത്വികമായ ഒരു ജീവിതരീതി അനുവര്‍ത്തിക്കുന്നത് ഉത്തമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: