കൊല്ലം: ജില്ലയിലെ അശരണരുടെയും ആലംബഹീനരുടെയും കണ്ണീരൊപ്പിയും നിര്‍മാണ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ തുക ചെലവഴിച്ചും ജില്ലാ?ഭരണകൂടം വികസന പന്ഥാവില്‍ ഏറെ മുന്നിലെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 7984 ഗുണഭോക്താക്കള്‍ക്ക് 4,54,73,813 രൂപയുടെ ധനസഹായം വിതരണം ചെയ്തു. അപകടത്തില്‍ മരണപ്പെട്ട 166 പേരുടെ കുടുംബങ്ങള്‍ക്ക് 1,15,26,000 രൂപയുടെ സഹായം എത്തിക്കാന്‍ സാധിച്ചു
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി പുനലൂര്‍ ട്രൈബല്‍ ഡെവലപ്പുമെന്റ് ഓഫീസ് മുഖേന സര്‍ക്കാര്‍ ആസൂത്രണം ചെയ്ത അഞ്ച് മാതൃകാ കോളനികളില്‍ ഒന്നാമത്തേതിന്റെ നിര്‍മാണ ഉദ്ഘാടനം കുര്യോട്ടുമലയില്‍ നടന്നു. പട്ടികവര്‍ഗ യുവാക്കള്‍ക്ക് വരുമാനമാര്‍ഗം ഉണ്ടാക്കുന്നതിന് ജില്ലയിലെ പത്ത് പട്ടികവര്‍ഗ കോളനികളില്‍ പശുവളര്‍ത്തല്‍ യൂണിറ്റ് തുടങ്ങുന്നതിനായി 13,50,000 രൂപ അനുവദിച്ചു. സുനാമി പുനരധിവാസ പദ്ധതിപ്രകാരം ചവറ, ശക്തികുളങ്ങര, മയ്യനാട്, ഇരവിപുരം, പറവൂര്‍ വില്ലേജുകളില്‍ ഏഴ് സൈറ്റുകളിലായി ഫ്ലാറ്റ് മാതൃകയില്‍ 1080 വീടുകളും ആലപ്പാട് വില്ലേജില്‍ 60 വീടുകളും ആലപ്പാട് സ്പെഷ്യല്‍ പാക്കേജ് പ്രകാരം 99 വീടുകളും പൂര്‍ത്തിയാക്കി. സുനാമിബാധിതരുടെ വിദ്യാര്‍ഥികള്‍ക്കായി 2011-2012 അധ്യയന വര്‍ഷത്തില്‍ 158.83 ലക്ഷം രൂപ വിതരണം ചെയ്തു. ദേശീയ കുടുംബക്ഷേമ പദ്ധതിയില്‍പ്പെടുന്ന 2200 കേസുകളില്‍ 220 ലക്ഷം രൂപ നല്കി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൊല്ലം ജില്ലയില്‍ 446 പട്ടയങ്ങളും 608 സുനാമി ഫ്ലാറ്റുകളും ഉള്‍പ്പെടെ 1054 പട്ടയങ്ങള്‍ വിതരണം ചെയ്തു. പട്ടയമേളയില്‍ വിതരണം ചെയ്യാനായി 235 പട്ടയങ്ങള്‍ തയ്യാറാക്കി.
പുനലൂര്‍ ചെങ്കോട്ട റെയില്‍വേ പാത വികസനവുമായി ബന്ധപ്പെട്ട് പുനലൂര്‍ റെയില്‍വേ പുറമ്പോക്കിലെ 103 കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഭൂമി നല്‍കുന്നതിന് പുനലൂര്‍ കേളന്‍കാവിലെ കേരള ലാന്റ് ബാങ്കില്‍ നിന്നും മൂന്ന് സെന്റ് ഭൂമി വീതം നല്കുവാന് തീരുമാനിച്ചു.
ആലപ്പാട് സ്പെഷ്യല്‍ പാക്കേജ് പ്രകാരം 145 ലക്ഷം രൂപ ചെലവില്‍ അഴീക്കല്‍ ആറാട്ടുപുഴ ജങ്കാര്‍ജെട്ടി പൂര്‍ത്തിയായി. കൊല്ലം താലൂക്ക് ഓഫീസ്-ബോട്ട് ജെട്ടി റോഡ് വികസനത്തിന് 4190341 രൂപ ( അഡീഷണല്‍ അക്വിസിഷന്‍ 441979 രൂപ) പടിഞ്ഞാറെ കല്ലട വാട്ടര്‍ ടാങ്ക് നിര്‍മാണം 109579 രൂപ, ആറാട്ടുപുഴ-പട്ടാഴി പാലം, അനുബന്ധറോഡ് നിര്‍മാണം 404720 രൂപ അഞ്ചല്‍ ബൈപാസ് നിര്‍മാണം 7992812 രൂപ എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കായി തുക അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: