ആലുവ: സംസ്ഥാനത്തെ അയ്യായിരം കരയോഗങ്ങളില്‍ ഹ്യൂമന്‍ റിസോഴ്സസ് സെല്ലുകള്‍ ആരംഭിക്കുമെന്ന് എന്‍എസ്എസ് ഹ്യൂമന്‍ റിസോഴ്സസ് സെക്രട്ടറി കെ.ആര്.രാജന് പറഞ്ഞു. ആലുവ താലൂക്ക് എന്‍എസ്എസ് യൂണിയനിലെ ഹ്യൂമന്‍ റിസോഴ്സസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ അങ്കമാലി രുഗ്മിണി ഓഡിറ്റോറിയത്തില്‍ ആരംഭിച്ച ദ്വിദിന വിവാഹപൂര്‍വ കൗണ്‍സലിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവാഹപൂര്‍വ കൗണ്‍സലിംഗ്, വ്യക്തിത്വവികസനം, കരിയര്‍ ഗൈഡന്‍സ്, സ്ത്രീശാക്തീകരണം, വിവാഹധൂര്‍ത്തിനെതിരായ അവബോധനം, അന്ധവിശ്വാസങ്ങള്‍ക്കെതിരായ പ്രവര്‍ത്തനം, മദ്യത്തിനും പുകവലിക്കുമെതിരായ അവബോധനം തുടങ്ങിയ ഇരുപതിന പരിപാടികള്‍ താഴെത്തട്ടില്‍ എത്തിക്കുന്നതിനാണ് സെന്ററുകള്‍ ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ യൂണിയന് പ്രസിഡന്റ് എ.ബി.വിശ്വനാഥ മേനോന് അദ്ധ്യക്ഷത വഹിച്ചു. വി.എ.രാജഗോപാലന്‍ നായര്‍, സുധാകരന് നായര്‍, കൃഷ്ണകുമാര്‍, സുഭദ്ര ടീച്ചര്‍, ജലജ ടീച്ചര്‍, ആര്.ബാലകൃഷ്ണന്, മോഹന്‍ നായര്‍, ഗോപാലകൃഷ്ണന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. പത്മജ ദേവി. അഡ്വ.ചാര്‍ളി പോള്‍, ഡോ.സജികുമാര്‍, അഡ്വ.രമമേനോന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: