തിരുവനന്തപുരം: എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കുന്ന കുട്ടികള്‍ക്ക് ആവശ്യപ്പെടുന്ന സ്കൂളില്‍തന്നെ പ്ലസ് വണ്‍ പ്രവേശനം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. ആത്മഹത്യ ചെയ്ത രേഷ്മയുടെ കുടുംബത്തിനു സാമ്പത്തിക സഹായം നല്‍കും. മാര്‍ക്ക് വളരെ കുറവായിരുന്നതു കൊണ്ടു മാത്രമാണ് ഈ കുട്ടിക്കു പ്രവേശനം ലഭിക്കാതിരുന്നത്. ഏകജാലക സംവിധാനത്തിന്റെ പോരായ്മകളും ഇതിനു കാരണമായി. പോരായ്മകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. ഇവ പഠിക്കാന്‍ പ്രത്യേക സമിതിയെ നിശ്ചയിക്കുമെന്നും അദ്ദേഹം അറിയിച്ചു.കെ സലീഖ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: