ആലുവ: സ്പിരിറ്റ് ലോബിയുടെ ഇടപെടലിനെ തുടര്‍ന്ന് എക്സൈസിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തെറ്റിദ്ധാരണാ പരമായി റിപ്പോര്‍ട്ട് നല്‍കിയതിനെതുടര്‍ന്ന് ആലുവായില്‍ നിന്നും കണ്ണൂരിലേക്ക് മാറ്റിയ എക്സൈസ് ഉദ്യോഗസ്ഥനെ ആലുവായിലേക്ക് തിരികെകൊണ്ടുവരുന്നു. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സിഐയായിരുന്ന എ.എസ്.രഞ്ജിത്തിനെയാണ് ആലുവ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി നിയമിച്ചിരിക്കുന്നത്. ഇദ്ദേഹം സിഐആയുള്ള സ്പെഷ്യല്‍ സ്ക്വാഡ് നിരവധി സ്പിരിറ്റ് മയക്കുമരുന്ന് കേസുകളാണ് പിടികൂടിയത്. ഇതിനിടെ പോഞ്ഞാശ്ശേരി ഒരു സ്പിരിറ്റ് കേസ് പോലീസ് പിടികൂടിയതുമായി ബന്ധപ്പെട്ടാണ് സ്പിരിറ്റ് ലോബി എക്സൈസ് ഉദ്യോഗസ്ഥരെ കുടുക്കാന്‍ ശ്രമിച്ചത്. പോഞ്ഞാശ്ശേരി സ്പിരിറ്റ് കേസ് പിടികൂടാന്‍ കഴിയാതിരുന്നത് എക്സൈസ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ടാണെന്ന് ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് എക്സൈസ് ആലുവ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന അനില്‍കുമാറിനെ സസ്പെന്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ സ്പിരിറ്റ് ലോബിയുടെ സമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രി ബാബു ഇടപെട്ട് ഇതേക്കുറിച്ച് അന്വേഷണം നടത്തുകയായിരുന്നു. അനില്‍കുമാറിന്റെ സസ്പെന്‍ഷനും താമസിയാതെ റാദ്ദാക്കും. എറണാകുളം ജില്ലയില്‍ സ്പിരിറ്റ് മയക്കുമരുന്ന് ലോബി സജീവമാണ്. പല കേസുകളിലും ഇതിനു പിന്നിലെ പ്രമുഖരായവരെ പിടികൂടാതെ സംരക്ഷിക്കുകയാണ് ചെയ്തിരുന്നത്. ഇതിന് തയ്യാറാവത്തവരെയാണ് എക്സൈസിലെ ഒരു വിഭാഗത്തെ ഉപയോഗപ്പെടുത്തി നിരന്തരം ദ്രോഹിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ഇവിടെ നിയമതിരാകുന്ന എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഇവരുടെ നിര്‍ദ്ദേശപ്രകാരം മാത്രം പ്രതികളെ തീരുമാനിക്കേണ്ടതായ അവസ്ഥയും ഉണ്ടായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: