അങ്കമാലി: അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി.മലയാറ്റൂര്‍ കോട്ടയ്ക്കല്‍ സ്വദേശി നിമ്മി പോളാണ് (22) മരിച്ചത്.ഓപ്പറേഷന് തിയേറ്ററിനടുത്ത കുളിമുറിയിലാണ് നിമ്മി പോളിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കുളിമുറിയില്‍ നിന്നും സിറിഞ്ച് കണ്ടെടുത്തതായും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു.കുളിമുറിയുടെ വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നിമ്മിയെ രാവിലെ മൂന്നു മണിയോടെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയില്‍ മൃതദേഹം കണ്ടെത്തിയത്.ആറുമാസം മുമ്പാണ് നിമ്മിയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് വിദേശത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: