ചെന്നൈ: ചെന്നൈയില്‍ ബസ് ഫ്ലൈ ഓവറില്‍ നിന്ന് താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ അണ്ണാശാലയിലെ ജെമിനി ഫ്ലൈഓവറിലായിരുന്നു അപകടം. വടപളനിയില്‍ നിന്ന് നുംഗപാക്കം ഭാഗത്തേക്ക് പോയ മെട്രോ പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്പ്പേറേഷന് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സംഭവത്തില്‍ പരിക്കേറ്റ 30 യാത്രക്കാരെ ചെന്നൈ ജനറല്‍ ആശുപത്രിയിലും, അപ്പോളോ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി ബസ് കണ്ടക്ടര്‍ ഹീമാകുമാര് അറിയിച്ചു. ബസിന്റെ ചില്ലുകള്‍ തകര്‍ത്താണ് ആളുകളെ പുറത്തെടുത്തത്. അഗ്നിശമന സേനയും പോലീസും രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണ്.
അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 20 പേരുടെ നില ഗുരുതരമല്ലെന്നും ഇവര്‍ക്ക് നിസാര പരിക്കുകളെയുള്ളൂവെന്നും അപ്പോളോ ആശുപത്രി വക്താവ് അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് അണ്ണാശാല റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: