കൊച്ചി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 51.78 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചതായി ദാരിദ്ര്യലഘൂകരണ യൂണിറ്റ് പ്രൊജക്ട് ഡയറക്ടര്‍ എന്‍.വിനോദിനി പറഞ്ഞു. മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കിയ പ്രത്യേക പത്രക്കുറിപ്പിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ച ബ്ലോക്ക് അങ്കമാലിയാണ്. 1027 ലക്ഷം രൂപയാണ് അങ്കമാലി ബ്ലോക്ക് ചെലവഴിച്ചത്. 239.2.ലക്ഷം രൂപ ചെലവഴിച്ച കൂവപ്പടിയാണ് ഗ്രാമപഞ്ചായത്തുകളില്‍ മുന്നില്‍. കഴിഞ്ഞവര്‍ഷം ജില്ലയിലെ 41 പഞ്ചായത്തുകള്‍ ഒരു കോടിയിലധികം രൂപ വീതം പദ്ധതിയില്‍ ചെലവഴിച്ചിട്ടുണ്ട്. ഈവര്‍ഷം 141.88 കോടി രൂപയാണ് പദ്ധതിയില്‍ ജില്ലയില്‍ ചെലവഴിക്കാന്‍ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ പദ്ധതിക്കായി ആകെ ചെലവഴിച്ചത് 84.12കോടി രൂപയായിരുന്നു. ഇതില്‍ തൊഴിലാളികളുടെ വേതനമായി 77.11 കോടി രൂപ നല്കി. 97429 കുടുംബങ്ങള്‍ തൊഴില്‍ ആവശ്യപ്പെട്ടതില്‍ 97374 കുടുംബങ്ങള്‍ക്കും തൊഴില്‍ നല്‍കാനായി. ഇതില്‍ 16087 കുടുംബങ്ങള്‍ 100 ദിവസം തൊഴില്‍ പൂര്‍ത്തിയാക്കി. ശരാശരി 53 തൊഴില്‍ ദിനങ്ങള്‍ ഇക്കാലയളവില്‍ നല്കാനായെന്ന് അവര്‍ പറഞ്ഞു.
ആകെയുള്ള തൊഴില്‍ദിനങ്ങളില്‍ 49.57 ലക്ഷം തൊഴില്‍ദിനങ്ങളും സ്ത്രീകളായിരുന്നു ഉപയോഗപ്പെടുത്തിയത്. പട്ടികജാതിക്കാര്‍ 7.28 തൊഴില്‍ദിനങ്ങളും പട്ടികവര്‍ഗക്കാര്‍ 29214 തൊഴില്‍ ദിനങ്ങളും ഉപയോഗപ്പെടുത്തി. ജനറല്‍ വിഭാഗത്തിലായി 44.21 ലക്ഷം തൊഴില്‍ ദിനമാണ് സൃഷ്ടിച്ചത്.
സ്വര്‍ണജയന്തി ഗ്രാമ സ്വരോസ്ഗാര്‍ യോജനയില്‍ (എസ്ജിഎസ്വൈ) ജില്ലയില്‍ ലഭിച്ച 320 ലക്ഷം രൂപയില്‍ 311 ലക്ഷവും ചെലവഴിക്കാനായി. ഇതില്‍ പട്ടിക വിഭാഗക്കാര്‍ക്കായി 52.47 ലക്ഷം രൂപയും വനിതകള്‍ക്കായി 136 52 ലക്ഷവും വികലാംഗര്‍ക്കായി 4.4. ലക്ഷം രൂപയും ചെലവഴിച്ചു. 196 സ്വയം സഹായ സംഘങ്ങള്‍ക്ക് സഹായം ലഭ്യമാക്കാനാണ് കഴിഞ്ഞവര്‍ഷം ലക്ഷ്യമിട്ടതെങ്കിലും 174 സംഘങ്ങള്‍ക്കാണ് സഹായം നല്‍കിയത്. ഇതില്‍ 108 വ്യക്തിഗത സഹായം ലക്ഷ്യമിട്ടിരുന്നയിടത്ത് 234 പേര്‍ക്ക് സഹായം നല്‍കാനായി.
2090 സ്വയംസഹായ സംഘങ്ങളിലായി 234 കുടുംബങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷം സാമ്പത്തികസഹായം ലഭ്യമാക്കിയത്. 449 സംഘങ്ങളിലായി 198 പട്ടികവിഭാഗക്കാര്‍ക്കും 801 സംഘങ്ങളിലായി 19 ന്യൂനപക്ഷ വിഭാഗക്കാര്‍ക്കും സഹായമെത്തിച്ചു. 1699 സംഘങ്ങളിലായി 89 വനിതകള്‍, 11 സംഘങ്ങളിലായി 19 വികലാംഗര്‍ എന്നിവര്‍ക്കും സാമ്പത്തികസഹായം അനുവദിച്ചു.
വിവിധ വിഭാഗങ്ങളിലായി 398 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം പദ്ധതിയില്‍ പരിശീലനവും നല്കി. 1956 സംഘങ്ങളിലെ 146 പേര്‍ക്കും 274 സംഘങ്ങളിലെ 102 പട്ടികവിഭാഗക്കാര്‍ക്കും പരിശീലനം നല്‍കിയിരുന്നു. 606 സംഘങ്ങളിലായി 30 ന്യൂനപക്ഷ അംഗങ്ങള്‍ക്കും 1857 സംഘങ്ങളിലെ 111 വനിതകള്‍ക്കും പരിശീലനം നല്‍കിയതിനൊപ്പം 11 സംഘങ്ങളിലായി 19 വികലാംഗര്‍ക്കും പരിശീലനം നല്‍കിയതായി അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: