കൊച്ചി: മോട്ടോര്‍ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ വിഭാഗം തൊഴിലാളികളുടേയും, തൊഴിലും കൂലിയും സംരക്ഷിക്കുക, പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവ് പിന്‍വലിക്കുക, പോലീസ് മോട്ടോര്‍ വകുപ്പധികാരികള്‍ മോട്ടോര്‍ തൊഴിലാളികള്‍ക്കെതിരായി നടത്തുന്ന പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ജില്ലാകണ്വെന് ഇന്ന് നടക്കും. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ്, എസ്ടിയു, ടിയുസിഐ, എച്ച്എംഎസ്സ്, യുടിയുസി തുടങ്ങിയ മോട്ടോര്‍ മേഖലയിലെ എല്ലാ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ്, കോ-ഓഡിനേഷന്സ് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്താന്‍ പോകുന്ന സമരപരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി പ്രൈവറ്റ് ബസ്, ഓട്ടോറിക്ഷ, ടാക്സി, കാര്‍, ലോറി, ടെമ്പോ, ടാങ്കര്‍ ലോറി, ടിപ്പര്‍ ലോറി, കണ്ടെയിനര്‍ ട്രെയിലര്‍, ജീപ്പ്പ്, ട്രക്കര്‍, പാര്‍സല്‍ സര്‍വ്വീസ് ജെസിബി ലോറി എജന്സീസ് തുടങ്ങിയ എല്ലാ വിഭാഗം മോട്ടോര്‍ തൊഴിലാളികളും പങ്കെടുക്കുന്ന എറണാകുളം ജില്ലാ കണ്വെന്ഷന് രാവിലെ 11ന് ചിറ്റൂര്‍ റോഡിലുള്ള ബിഎംഎസ് ഓഫീസില്‍ ചേരും. ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.കെ.പി.ഹരിദാസ്, സിഐടിയു നേതാവ് അലി അക്ബര്‍, എഐടിയുസി മോട്ടോര്‍ ഫെഡറേഷന് ജനറല്‍ സെക്രട്ടറി ജോയ് ജോസഫ്, ബിഎംഎസ് മോട്ടോര്‍ ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ആര്.രഘുരാജ്, എസ്ടിയു നേതാവ് രഘുനാഥ് പലേരി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. ഈ കണ്വെന്ഷന് വിജയിപ്പിക്കുന്നതിന് പാസഞ്ചര്‍, ലൈറ്റ് മോട്ടോര്‍, ഗുഡ്സ് എന്നീ സെക്ടറുകളിലെ തൊഴിലാളികള്‍ പങ്കെടുക്കണമെന്ന് സംയുക്ത മോട്ടോര്‍ തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ ജില്ലാ കണ്‍വീനര്‍ കെ.എ.അലി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: