ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രണബ് മുഖര്‍ജി കേന്ദ്ര ധനമന്ത്രി സ്ഥാനം രാജിവച്ചു. വൈകിട്ട് 4.30ന് പ്രധാനമന്ത്രി മന്മോഹന് സിംഗിനെ നേരില്‍ കണ്ട് പ്രണബ് രാജിക്കത്ത് കൈമാറി. രാവിലെ ധനമന്ത്രാലയത്തില്‍ എത്തിയ അദ്ദേഹം അവശേഷിച്ച ഫയലുകള്‍ തീര്‍പ്പാക്കി. ജീവനക്കാരോട് യാത്ര പറഞ്ഞാണ് പിരിഞ്ഞത്.
മറ്റന്നാള്‍ അദ്ദേഹം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. മുന്‍ ലോക്സഭാ സ്പീക്കറായ പി.എ.സംഗ്മയാണ് പ്രണബിന്റെ എതിരാളി. പ്രണബിന് പകരം പുതിയ ധനമന്ത്രി ഉണ്ടാകില്ല, പകരം പ്രധാനമന്ത്രി തന്നെ വകുപ്പ് കൈവശം വയ്ക്കും.
രാഷ്ട്രപതിയാകുന്നതോടെ പ്രണബിന്റെ സജീവ രാഷ്ട്രീയത്തിന് കൂടിയാണ് അവസാനമാകുന്നത്. പുതിയ യാത്രയുടെ തുടക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: