കൊച്ചി: അധികാരത്തിന്റെ മറവില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ജനാധിപത്യത്തിലെ സാമാന്യ മര്യാദകള്‍ പോലും പാലിക്കാതെ അനര്‍ഹമായ കാര്യങ്ങള്‍ നേടിയെടുക്കുന്നത് അപകടമായ സൂചനയാണെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് ജസ്റ്റീസ് എം.രാമചന്ദ്രന് അഭിപ്രായപ്പെട്ടു. ഭൂരിപക്ഷ സമുദായം എന്ന പേരില്‍ ഹിന്ദുസമൂഹത്തിന് രാഷ്ട്രീയ നേതൃത്വങ്ങള്‍ അവകാശങ്ങള്‍ നിഷേധിക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. ജാതി വരമ്പുകള്‍ക്കതീതമായി ഹിന്ദുക്കള്‍ സംഘടിച്ചാല്‍ മാത്രമേ ജനാധിപത്യ വ്യവസ്ഥയില്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂ. അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അക്രമങ്ങളെ ന്യായീകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. രാഷ്ട്രീയ നേതൃത്വങ്ങള്‍ പുതുതലമുറക്ക് മാതൃകയാവണം. വിഎച്ച്പി ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.ജി.എസ്.മല്ലിക ലൗ ജിഹാദികളുടെ തന്ത്രങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കുകയും അതിനെ പ്രതിരോധിക്കുകയും വേണമെന്ന് പറഞ്ഞു. വിദ്യാഭ്യാസ പരമായും സാമ്പത്തികമായും മുന്നിട്ടു നില്ക്കുന്ന പെണ്‍കുട്ടികളാണ് ഇപ്പോള്‍ വലയില്‍ വീഴുന്നത്. സമ്പത്ത് ഉണ്ടാക്കുക എന്നത് പരമ പ്രധാനമായ കാര്യമായി സമൂഹം കാണുകയും കുട്ടികളുടെ പ്രശ്നങ്ങള്‍ കുടുംബങ്ങളില്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നു. പല കുടുംബങ്ങളിലും മാതാപിതാക്കള്‍ കുട്ടികളുമായി സമയം ചെലവഴിക്കുന്നില്ല. ഇത്തരം പെണ്‍കുട്ടികളാണ് പലപ്പോഴും ലൗജിഹാദികളുടെ വലയില്‍ വീഴുന്നത്. മനഃശക്തി കൗണ്‍സിലിങ് സെന്റര്‍ ഡയറക്ടര്‍ കൂടിയായ ഡോ.മല്ലിക പറഞ്ഞു. മട്ടാഞ്ചേരി, പള്ളുരുത്തി, കുമ്പളങ്ങി, വൈപ്പിന്‍, എറണാകുളം സെന്‍ട്രല്‍, പനമ്പിള്ളി നഗര്‍, കലൂര്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, ചോറ്റാനിക്കര എന്നീ പ്രഖണ്ഡുകളിലെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
വിഎച്ച്പി വിഭാഗം സെക്രട്ടറി എന്‍.ആര്.സുധാകരന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി എസ്.സജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാമായണ മാസാചരണത്തോടനുബന്ധിച്ച് അരലക്ഷം വീടുകളില്‍ എന്റെ വീട്ടിലും രാമായണം പദ്ധതി നടപ്പിലാക്കും. മാതൃശക്തി ജില്ലാ പ്രസിഡന്റ് പ്രസന്ന ബാഹുലേയന്, പത്മ രാജശേഖരന്, സുധാകരന് കൂട്ടത്തില്‍, നവീന്‍കുമാര്‍ മട്ടാഞ്ചേരി, ബാലകൃഷ്ണന് നീലിയത്ത്, മാതൃശക്തി സംസ്ഥാന സംയോജക രശ്മി ബാബു, ദുര്‍ഗ്ഗാവാഹിനി സംയോജക സി.ബിന്ദു, സംഘടനാ സെക്രട്ടറി എം.എസ്.രവീന്ദ്രന്, കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളന പരിപാടികള്‍ക്ക് എസ്.ജെ.ആര്.കുമാര്‍ പനമ്പിള്ളിനഗര്‍, പ്രഭാകരന് നായര്‍, സി.എസ്.ബാലചന്ദ്രന്, സന്തോഷ്.എ.ടി, ശശികുമാര്‍, കെ.പി.വിശ്വനാഥന്, ശശീന്ദ്രന് കുഴിക്കാട്, രാധാകൃഷ്ണന്, ഹരിമോഹനവര്മ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: