കൊച്ചി: ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യ ഷോപ്പുകളും വെയര്‍ഹൗസുകളും കംപ്യൂട്ടര്വത്ക്കരിക്കുമെന്ന് മന്ത്രി കെ.ബാബു. 21 വെയര്‍ ഹൗസുകളും 338 വിദേശമദ്യ ഷോപ്പുകളുമാണ് കംപ്യൂട്ടര്വത്ക്കരിക്കുന്നത്. വിദേശ മദ്യഷോപ്പുകളെയും വെയര്‍ഹൗസുകളെയും കംപ്യൂട്ടറുകളിലൂടെ ഹെഡ് ഓഫീസുമായി പരസ്പരം ബന്ധിപ്പിക്കുന്നതിന് ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സംസ്ഥാ്യൂതല സ്കോളര്‍ഷിപ്പ് വിതരണവും സമ്മാനദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അബ്കാരി തൊഴിലാളികളുടെ ശമ്പളപരിഷ്ക്കരണത്തിലെ പോരായ്മകള്‍ പരിഹരിക്കണം. തൊഴിലാളികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പരിഷ്ക്കരണം നടപ്പാക്കരുത്. ശമ്പള പരിഷ്ക്കരണത്തിന്റെ പേരില്‍ ചികിത്സാ സഹായം അവസാനിപ്പിച്ചിരുന്നു. ചികിത്സാ പദ്ധതി നിറുത്തലാക്കിയത് സംബന്ധിച്ചു തൊഴില്‍ വകുപ്പു മന്ത്രിയുമായി ചര്‍ച്ച ്യൂനടത്തുമെന്നും ഇക്കാര്യത്തില്‍ പുനഃപരിശോധന നടത്തുന്നതിന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ബിവറേജസ് കോര്‍പ്പറേഷനിലേക്ക് പിഎസ്സി തെരഞ്ഞെടുത്തിട്ടുള്ള സ്ത്രീകളെ നിയമിക്കുന്നതിന് ഡെപ്യൂട്ടേഷനില്നിന്നുള്ളവരെ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.
എഞ്ചിനീയറിങ്ങിന്റെ യോഗ്യതാ പരീക്ഷയില്‍ ഉയര്‍ന്ന റാങ്കു നേടിയ വിദ്യാര്‍ത്ഥിക്കുള്ള ലാപ്ടോപ് വി.എസ്. സുജയ്ക്ക് സമ്മാനിച്ചു. അബ്കാരി തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പും ഇതോടൊപ്പം വിതരണം ചെയ്തു.
ചടങ്ങില്‍ കേരള അബ്കാരി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് സി.കെ രാജന് അധ്യക്ഷനായിരുന്നു. ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ടി.എല്‍. തങ്കമണി, അഡ്വ.കെ.പി. ഹരിദാസ്, ബാബു ജോര്‍ജ്ജ്, കെ.രജികുമാര്‍, എന്‍.രാജേന്ദ്രന്, ടി.പി. ഹസന്, പി.എന്‍. സീനുലാല്‍, കൗണ്‍സിലര്‍ സുധ ദിലീപ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: