കൊച്ചി: സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ സാങ്കേതിക വൈദഗ്ധ്യമനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ മിനിമം വേജസ് പ്രഖ്യാപിക്കണമെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി എന്‍.കെ.മോഹന്‍ദാസ് ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ജീവനക്കാരുടെ ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യാനെറ്റ് അടക്കമുള്ള സാറ്റലൈറ്റ് കേബിള്‍ടിവി രംഗത്ത് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് അവര്‍ ചെയ്യുന്ന സാങ്കേതിക ജോലികള്‍ക്ക് അനുസൃതമായ വേതനം ലഭിക്കുന്നില്ലെന്ന് അദ്ദേഹം തടുര്‍ന്ന് പറഞ്ഞു.
നിലവിലുള്ള വിലവര്‍ധനവിന്റെയും ജീവിതസാഹചര്യങ്ങള്ക്കനുസൃതമായും മിനിമം വേജസ് ഈ രംഗത്ത് കേരള സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും എന്‍.കെ.മോഹന്‍ദാസ് ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് അടക്കമുള്ള സ്ഥാപനങ്ങള്‍ ചില തൊഴിലാളി യൂണിയനുകളുടെ ഒത്താശയോടെ, ‘ഔട്ട് സോഴ്സിങ്ങ്’ എന്ന പേരില്‍ നടത്തുന്ന സ്ഥിരം തൊഴിലിന്റെ കരാര്വല്ക്കരണം ബിഎംഎസ് അനുവദിക്കുകയില്ലെന്നും വര്‍ഷങ്ങളായി കാഷ്വല്‍ തൊഴിലാളികളായി പണിയെടുക്കുന്നവരെ ഉടന്‍ സ്ഥിരപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.എ.പ്രഭാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാറ്റലൈറ്റ് ആന്റ് കേബിള്‍ടിവി എംപ്ലോയീസ് സംഘം (ബിഎംഎസ്) ജനറല്‍ സെക്രട്ടറി പി.വി.സുബ്രഹ്മണ്യന്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.ഡി.ഉണ്ണികൃഷ്ണന്, ജില്ലാ സെക്രട്ടറി ആര്.രഘുരാജ്, മേഖലാ സെക്രട്ടറി കെ.എസ്.അനില്‍ കുമാര്‍, വി.വി.പ്രകാശന് തുടങ്ങിയവര്‍ തുടര്‍ന്ന് സംസാരിച്ചു. കെ.എം.ദീപക് സ്വാഗതവും മാനുവല്‍ ബെഡ്സണ്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: