കൊച്ചി: ചേരാനല്ലൂര്‍ തൈക്കാവ് കടവില്‍നിന്നും അനധികൃതമായി മണല്‍ വാരുന്നത് കൊച്ചി സിറ്റി ഷാഡോ പോലീസ് പിടികൂടി. ഉത്തരേന്ത്യക്കാരായ തൊഴിലാളികളെ ഉപയോഗിച്ചാണ് മണല്‍ വാരിയിരുന്നത്. പോലീസിനെക്കണ്ട് തൊഴിലാളികള്‍ പുഴയില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അഞ്ച് ലോഡ് മണല്‍ പോലീസ് പിടിച്ചെടുത്തു. രണ്ട് വഞ്ചികളും രണ്ട് ടിപ്പര്‍ ലോറികളും മണല്‍വാരുന്ന ഉപകരണങ്ങളും പിടിച്ചെടുത്തതില്‍പ്പെടുന്നു. മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ ഐപിഎസ് ഷാഡോ പോലീസിന് ഉത്തരവ് നല്‍കിയിരുന്നു. വരുംദിവസങ്ങളിലും ഷാഡോ പോലീസിനെ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
കൊച്ചി സിറ്റി സ്പെഷ്യല്‍ബ്രാഞ്ച് അസി. കമ്മീഷണര്‍ ടോമി സെബാസ്റ്റ്യന്റെ നിര്‍ദ്ദേശപ്രകാരം ഷാഡോ എസ്ഐ മുഹമ്മദ് നിസാറിന്റെയും ചേരാനല്ലൂര്‍ എസ്ഐ സുധീര്‍ മനോഹറിന്റെയും നേതൃത്വത്തില്‍ ഷാഡോ പോലീസുകാരായ നിത്യാനന്ദ പൈ, സേവ്യര്‍, സനു, രാജി, ശ്രീകുമാര്‍, രഞ്ജിത് എന്നിവരും ചേരാനല്ലൂര്‍ പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: