കോതമംഗലം: കഴിഞ്ഞ കാലങ്ങളില്‍ നടപ്പിലാക്കിയ പദ്ധതി-വികസന പരിപാടികള്‍ കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളുടെ പുരോഗതിയില്‍ കാര്യമായ പങ്ക് വഹിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ‘കില’ നടത്തിയ സര്‍വേ ഫലം സൂചിപ്പിക്കുന്നതെന്ന് പ്രസിഡന്റ് എം.എ.കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു.
സംഘടിത ശക്തികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്കുമ്പോള്, അസംഘടിതരായ പട്ടികജാതി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ തുച്ഛമായ ആനുകൂല്യമാണ് നല്‍കുന്നത്. പട്ടികജാതി വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ലമ്പ്സം ഗ്രാന്റ് ആയിരം, രണ്ടായിരം, മൂവായിരം എന്ന തോതില്‍ ഉയര്‍ത്തി ഈ വര്‍ഷംതന്നെ വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി വിവിധതലങ്ങളില്‍ കോച്ചിംഗ് സെന്ററുകള്‍ ആരംഭിക്കണമെന്നും കാലാകാലങ്ങളായി പട്ടികജാതി വിഭാഗങ്ങള്‍ കൈവശം വച്ചിരിക്കുന്ന ക്ഷേത്രങ്ങളും ശ്മശാന ഭൂമികളും അവര്‍ക്ക് തന്നെ അടിയന്തരമായി പതിച്ച് നല്‍കണമെന്നും നിരാലംബരായ പട്ടികജാതി വൃദ്ധജനങ്ങളെ സംരക്ഷിക്കുന്നതിന് വൃദ്ധസദനങ്ങളും യുവജനങ്ങള്‍ക്കായി അയ്യങ്കാളി സാംസ്ക്കാരിക നിലയങ്ങളും സ്ഥാപിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: