കൊച്ചി: വിലക്കയറ്റത്തിനെതിരെ ബിജെപി രാജ്യവ്യാപകമായി പ്രഖ്യാപിക്കുന്ന ജയില്‍ നിറയ്ക്കല്‍ സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ ബിഎസ്എന്‍എല്‍ ഓഫീസ് ഉപരോധിച്ച് അറസ്റ്റ് വരിച്ചു. സമരം ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് സിപിഎമ്മിനെ റീട്ടെയില്‍ ആയിട്ടാണ് കച്ചവടം ചെയ്തതെങ്കില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎമ്മിനെ ഹോള്‍സെയിലായി കച്ചവടം ചെയ്തിരിക്കുകയാണ്. വിലക്കയറ്റത്തിനു കാരണമായ കേന്ദ്ര, കേരള ഗവണ്മെന്റുകളുടെ തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി സമരം സംഘടിപ്പിക്കാന്‍ കഴിയുന്ന പാര്‍ട്ടി ബിജെപി മാത്രമാണ്, അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ്, ശ്യാമള പ്രഭു, എം.എന്‍.മധു, എം.കെ.സദാശിവന്, ബ്രഹ്മരാജ്, എന്‍.സജികുമാര്‍, എം.രവി, സരളാ പൗലോസ്, സഹജ ഹരിദാസ്, ടി.പി.മുരളീധരന്, കെ.പി.രാജന്, ലതാ ഗംഗാധരന്, ഇ.എസ്.പുരുഷോത്തമന്, പി.എസ്.ഷമി, പി.ബി.സുജിത്, അഡ്വ.ഷൈജു, കെ.കെ.തിലകന് അഡ്വ.കെ.ആര്.രാജഗോപാല്‍, എ.കെ.നസീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് കെ.എസ്.സുരേഷ്കുമാര്‍, പി.ജി.അനില്‍കുമാര്‍, സുമേഷ്, കെ.ടി.ബിനീഷ്, വി.ആര്.വിജയകുമാര്‍, എം.എന്‍.ഗോപി, കെ.കെ.ദിലീപ്, ബാബുരാജ് തച്ചേത്ത് പി.എസ്.അജി, ബിജു പുരുഷോത്തമന്, വി.എസ്.സത്യന്, പുരുഷോത്തമന്, കെ.ആര്.അഞ്ജിത്, വി.എന്‍.വിജയന്, ടി.ബാലചന്ദ്രന്, ബാബു കരിയാട്, എം.ആശിഷ്, വിമല രാധാകൃഷ്ണന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: