കൊച്ചി: മന്ത്രിസഭാ വാര്‍ഷികത്തിന്റെ ജില്ലാതല ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക് പരീത് അറിയിച്ചു. ജൂണ്‍ 24 -ന് വൈകിട്ട് നാലിന് മഹാരാജാസ് കോളേജ് സെന്റിനറി ഓഡിറ്റോറിയത്തില്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജനസംഗമം, പട്ടയവിതരണം, കുടുംബക്ഷേമ നിധി അടക്കമുള്ള വിവിധ ആനുകൂല്യങ്ങളുടെ വിതരണം തുടങ്ങിയ പരിപാടികളോടെയാണ് വാര്‍ഷികാഘോഷം നടക്കുന്നത്. ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പും ചേര്‍ന്നാണ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
എക്സൈസ്-തുറമുഖ മന്ത്രി കെ. ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പട്ടയവിതരണത്തിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കും. ആനുകൂല്യ വിതരണം പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും കുടുംബക്ഷേമനിധികളില് നിന്നുള്ള ആനുകൂല്യങ്ങളുടെ വിതരണം ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും നിര്‍വഹിക്കും. വാര്‍ഷികാഘോഷ സമിതി ചെയര്‍മാനായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി ആമുഖപ്രസംഗം നടത്തും.
കൊച്ചി മേയര്‍ ടോണി ചമ്മിണി, എംപിമാരായ കെ.പി. ധനപാലന്, ജോസ്.കെ. മാണി, പി.ടി. തോമസ്, പി. രാജീവ്, ചാള്‍സ് ഡയസ്, എംഎല്‍എമാരായ ഹൈബി ഈഡന്, സാജു പോള്‍, ജോസ് തെറ്റയില്‍, അന്‍വര്‍ സാദത്ത്, വി.ഡി. സതീശന്, എസ്. ശര്‍മ, ഡൊമിനിക് പ്രസന്റേഷന്, ബെന്നി ബഹന്നാന്, വി.പി. സജീന്ദ്രന്, ജോസഫ് വാഴയ്ക്കന്, ടി.യു കുരുവിള, ലൂഡി ലൂയിസ്, ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ വികസനവും കരുതലും – ഒരു നേര്‍ക്കാഴ്ച ഫോട്ടോ പ്രദര്‍ശനവും വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
അര്‍ഹരായ ആയിരത്തോളം പേര്‍ക്കാണ് വാര്‍ഷികാഘോഷവേളയില്‍ പട്ടയങ്ങള്‍ നല്‍കുന്നത്. ഇവരുടെ പട്ടിക അതത് വില്ലേജ് ഓഫീസുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കായി ഒരു കോടിയോളം രൂപയുടെ ആനുകൂല്യങ്ങളും വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: