കൊച്ചി: കലൂര്‍ പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ മഹാശിവപുരാണ സമീക്ഷക്ക് ഇന്നലെ തുടക്കമായി. ജൂലൈ ഒന്നുവരെ നടക്കുന്ന ശിവപുരാണ സമീക്ഷയുടെ ഉദ്ഘാടനം ജസ്റ്റിസ് പി.എസ്.ഗോപിനാഥന് നിര്‍വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.എ.എസ്.പണിക്കര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ക്ഷേത്രംതന്ത്രി പുലിയന്നൂര്‍ സുബ്രഹ്മണ്യന് നമ്പൂതിരിപ്പാട്, യജ്ഞാചാര്യന്‍ കാട്ടയില്‍ രാമചന്ദ്രന് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. ക്ഷേത്രം സെക്രട്ടറി കെ.പി.മാധവന്‍കുട്ടി സ്വാഗതവും എം.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: