ആലുവ: കര്‍ഷകതൊഴിലാളികളുടെ ജീവിതം നരകതുല്യമാക്കുന്നനയങ്ങളാണ് മാറിമാറി ഭരിക്കുന്ന ഭരണകൂടങ്ങള്‍ നടത്തിവരുന്നതെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് വാസുദേവന്‍ പറഞ്ഞു. ആലുവ കാര്‍ഷിക വികസനബാങ്ക് ഹാളില്‍ നടന്ന ബിഎംഎസ് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിത്യോപയോഗസാധനങ്ങളുടെ മുമ്പെങ്ങുമില്ലാത്ത വിലക്കയറ്റം, നിര്‍മാണ സാമഗ്രികളും വിലവര്‍ദ്ധനവുമെല്ലാം തന്നെ അന്ത്യതീകമായി ബാധിക്കുന്നത് പാവപ്പെട്ടതൊഴിലാളി സമൂഹത്തെയാണെന്ന് അദ്ദേഹം പറഞ്ഞു. മേഖല പ്രസിഡന്റ് വി.എം.ഗോപി അദ്ധ്യക്ഷത വഹിച്ചു. ആര്.രഘുരാജ് ഇ.ഡി.ഉണ്ണികൃഷ്ണന്, എം.എസ്.ശശിരാജ്, കെ.എ.പ്രഭാകരന്, കെ.സി.മുരളീധരന്, ടി.എസ്.സത്യന് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.എം.ബി.സുദര്ശനകുമാര് സ്വാഗതവും എന്‍.പി.പ്രഭാകരന് നന്ദിയും പറഞ്ഞു. ഭാരനവാഹികളായി വി.എം.ഗോപി (പ്രസിഡന്റ്) സുനില്‍ കുമാര്‍, അഡ്വ.എം.ബി.സുദര്ശനകുമാര് (വൈസ് പ്രസിഡന്റുമാര്‍) പി.ബി.രജിത്ത് സെക്രട്ടറി എന്‍.പി.പ്രഭാകരന്, വി.വി.ജഗദീഷ് (ജോയിന്റ് സെക്രട്ടറിമാര്‍), പി.ആര്.രണ്‍ജിത്ത് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: