കൊച്ചി: ബ്രാക്കറ്റില്‍ ഗ്രൂപ്പ് എഴുതാതെ തന്നെ കേരള കോണ്‍ഗ്രസ് എന്ന് ഉപയോഗിക്കുവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചതായി പി.സി. തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെ.എം. ജോര്‍ജ് ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി തോമസും പി.ജെ. ജോസഫും കെ.എം. മാണിയും തമ്മില്‍ നടന്ന നിയമയുദ്ധം പര്യവസാനിപ്പിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന തീര്‍പ്പ് വന്നതോടെ ‘ലയനവിരുദ്ധ വിഭാഗം’ എന്ന താല്കാലിക പേരില്‍നിന്ന് പി.സി.തോമസിന്റെ പാര്‍ട്ടിക്ക് സ്ഥായിയായ മോചനം ലഭിച്ചു എന്ന് മാത്രമല്ല “കേരള കോണ്‍ഗ്രസ്” എന്ന പേര് തോമസിന് ലഭിച്ചു.
1964 ല്‍ ഉണ്ടായ കേരളാ കോണ്‍ഗ്രസ് ഇനി തങ്ങള്‍ മാത്രമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ചൂണ്ടിക്കാട്ടി പി.സി. തോമസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: