മുംബൈ: യു.പി.എ രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ശിവസേനയുടെ പിന്തുണ. ശിവസേന വക്താവ് സഞ്ജയ് റാവത്ത് ആണ് നിലപാടറിയിച്ചത്. ഇന്നലെ രാത്രി വൈകി മുംബയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രണാബിനെ പിന്തുണയ്ക്കാന്‍ ശിവസേന തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം പിന്തുണ തേടി പ്രണബ് ശിവസേന നേതാവ് ബാല്‍ താക്കറെ, മകനും പാര്‍ട്ടി എക്സിക്യുട്ടീവ് പ്രസിഡന്റുമായ ഉധവ് താക്കറെ എന്നിവരെ ഫോണില്‍ വിളിച്ചിരുന്നു. 2007ല്‍ പ്രതിഭ പാട്ടീലിനും ശിവസേന പിന്തുണ നല്‍കിയിരുന്നു.
പ്രതിഭാ പാട്ടീല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ആളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശിവസേന പിന്തുണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: