കൊച്ചി: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ പാഠം ഉള്‍ക്കൊണ്ട് യുഡിഎഫ് പ്രീണന രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു. ലീഗിന്റെ തടവറ ഭേദിച്ച് യുഡിഎഫ് സര്‍ക്കാര്‍ പുറത്ത് വരണം. ഭൂരിപക്ഷ സമൂഹത്തെ അവഗണിച്ചു കൊണ്ട് യുഡിഎഫിന് ഒരിഞ്ച് മൂന്നോട്ട് പോകാന്‍ സാധിക്കില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ഫലം എന്നും അദ്ദേഹം പറഞ്ഞു.
ബിജെപി എറണാകുളം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സി.അച്ചുതമേനോന് ഹാളില്‍ സംഘടിപ്പിച്ച നേതൃത്വ പഠന ശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത്് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.രാജന്, കോര്പ്പറേഷന് കൗണ്‍സിലര്‍ സുധാദിലീപ്, ഭാഷാ ന്യൂനപക്ഷ സെല്‍ സംസ്ഥാന കണ്‍വീനര്‍ സി.ജി.രാജഗോപാല്‍, മണ്ഡലം സെക്രട്ടറിമാരായ യു.ആര്.രാജേഷ്, മുരളി അയ്യപ്പന്‍കാവ് എന്നിവര്‍ പ്രസംഗിച്ചു.
കോതമംഗലം: കോതമംഗലം മാര്‍ബസേലിയോസ് ആശുപത്രിയിലെ നഴ്സുമാര്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കുന്നതിന് മുഖ്യമന്ത്രിയും തൊഴില്‍ വകുപ്പ് മന്ത്രിയും ഇടപെടണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
സമരം നടത്തുന്ന നഴ്സുമാരെ സമരപന്തലില്‍ എത്തി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നഴ്സുമാരുടെ ജോലി ത്യാഗപൂര്‍ണവും മഹത്തരവുമാണ്. എന്നാല്‍ അതനുസരിച്ചുള്ള വേതനം അവര്‍ക്ക് കിട്ടുന്നില്ല. ഇത് നഴ്സുമാരോടുള്ള നീതിനിഷേധമാണ്. ഇതിനെതിരെ നടക്കുന്ന സമരം ധാര്‍മ്മികമാണ്. ഈ സമരത്തിന് ബിജെപിയുടെ പൂര്‍ണ പിന്തുണയുണ്ട്. തുടര്‍ന്ന് നടക്കുന്ന മുഴുവന്‍ സമരങ്ങളിലും ബിജെപി ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: