തൃശൂര്‍ : ജന്മഭൂമി അമൃതം വായനാപദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചാഴൂര്‍ ആലപ്പാട് ശ്രീനാരായണ ഹൈസ്കൂളില്‍ നടന്നു. സ്കൂളിലേക്കുള്ള പത്രത്തിന്റെ ഉദ്ഘാടനം പെരിങ്ങോട്ടുകര കാനാടി കുട്ടിച്ചാത്തന്‍കാവ് വിഷ്ണുമായ ക്ഷേത്രം മഠാധിപതി ഡോ.വിഷ്ണുഭാരതീയ സ്വാമി ഉദ്ഘാടനം ചെയ്തു. പുതിയ കാലഘട്ടം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ദിവസവും ഒട്ടേറെ ദുഷ്ചെയ്തികളുടെ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഈ കാലഘട്ടത്തില്‍ അത്തരം മാര്‍ഗങ്ങളില്‍ പെടാതെ സത്യസന്ധരായി കുട്ടികള്‍ വളരണമെന്ന് സ്വാമി കുട്ടികളെ ഉദ്ബോധിപ്പിച്ചു. മാതാ-പിതാ-ഗുരു ദൈവം എന്ന സന്ദേശം മനസ്സില്‍ സൂക്ഷിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഏറെ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. ഇന്നത്തെ കാലഘട്ടത്തില്‍ പത്രവായന കുട്ടികളില്‍ ഒരു അവിഭാജ്യഘടകമാക്കി മാറ്റണം. നമ്മുടെ സംസ്കാരത്തെക്കുറിച്ച് അറിയുന്നതിനും മറ്റും ഇത് ഏറെ ഉപകാരപ്പെടുമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
പത്രം സ്കൂള്‍ ലീഡര്‍ സി.എസ്. മുഹമ്മദ് സാഹിദ് ഏറ്റുവാങ്ങി. പ്രധാനാധ്യാപിക കെ.ബി.സുമം അധ്യാപകന് പി.എം.അബ്ദുള്‍ഖാദര്‍, സ്കൂള്‍ പിടിഎ എക്സിക്യൂട്ടീവ് അംഗവും ആര്‍എസ്എസ് ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖുമായ ലൗലേഷ്, എന്‍.എസ്. സുധീര്‍, ജന്മഭൂമി ഫീല്‍ഡ് ഓര്‍ഗനൈസര്‍ എം.അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ജന്മഭൂമി ബ്യൂറോ ഇന്‍ചാര്‍ജ്ജ് കൃഷ്ണകുമാര്‍ ആമലത്ത് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: