മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ മെല്‍ബണ്‍ നഗരപ്രാന്തത്തിലുള്ള സണ്‍ഷൈനില്‍ ഇന്ത്യാക്കാരനായ ടാക്സി ഡ്രൈവര്‍ക്ക് നേരെ ആക്രമണം. ഹര്‍പ്രീത് സിംഗിനെയാണ് ഖംമൂടി ധരിച്ചെത്തിയ സംഘം പതിയിരുന്നാക്രമിച്ചത്. അക്രമികള്‍ ബേസ് ബോള്‍ ബാറ്റു കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം ഇടിച്ചു പരിക്കേല്പിക്കുകയും പണം തട്ടിയെടുത്ത് കടക്കുകയായിരുന്നു.
വര്ണവെറിയന്മാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു. വാഹനം അടിച്ചു തകര്‍ത്ത സംഘം തന്നെയും ഉപദ്രവിച്ചു. ക്രൂര മര്‍ദ്ദനത്തിനിരയായ തന്നെ മറ്റൊരു ടാക്സി ഡ്രൈവറാണ് ആശുപത്രിയിലെത്തിച്ചത്. ഇന്ത്യക്കാരനെന്നു മനസിലാക്കിയ സംഘം തന്നോട് എത്രയും വേഗം നാടുവിടാന്‍ ഭീഷണിപ്പെടുത്തിയതായും സിങ് പറഞ്ഞു.
മെല്‍ബണിലെ വിവിധയിടങ്ങളില്‍ സമാനമായ അഞ്ചു സംഭവം നടന്നതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: