തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച തനിക്ക് എല്ലാവിധ പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും അതിജീവിച്ച് വോട്ടു ചെയ്ത മുഴുവന്‍ വോട്ടര്‍മാര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി പറയുന്നതായി ബിജെപി നേതാവ് ഒ.രാജഗോപാല്‍ പ്രസ്താവനയില്‍ അറിയിച്ചു.
തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതല്‍ ബിജെപിക്കും സ്ഥാനാര്‍ഥിക്കും വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച നൂറുകണക്കിന് പ്രവര്‍ത്തകരുണ്ട്. അവര്‍ക്ക് എല്ലാ സഹായങ്ങളും സഹകരണങ്ങളും നല്കിയ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ ജനങ്ങളുമുണ്ട്. അവരോടെല്ലാം അതിയായ കടപ്പാടും നന്ദിയുമുണ്ടെന്ന് രാജഗോപാല്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര ഉള്‍പ്പടെ കേരളത്തിലെ എല്ലാ ജനങ്ങളുടെയും ഉന്നമനത്തിനും ക്ഷേമത്തിനുമായി രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചത്. അതിനിയും അങ്ങനെതന്നെ തുടരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അതിനായി ജനങ്ങളുടെ സഹായവും സഹകരണവും എന്നും തനിക്കും ഭാരതീയ ജനതാപാര്‍ട്ടിക്കും ഉണ്ടാകണമെന്നും ഒ.രാജഗോപാല്‍ അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: