കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലവര്‍ദ്ധനവിനെതിരെ 22ന് ബിജെപി രാജ്യവ്യാപകമായി നടത്തുന്ന ജയില്‍ നിറയക്ക്ല് സമരത്തിന്റെ ഭാഗമായി എറണാകുളത്ത് നടത്തുന്ന ബിഎസ്‌എന്‍എല്‍ ഓഫീസ് മാര്‍ച്ചില്‍ രണ്ടായിരം പ്രവര്‍ത്തകരെ പങ്കെടുപ്പിയ്‌ക്കാന്‍ ബിജെപി ജില്ലാ നേതൃയോഗം തീരുമാനിച്ചു.
എറണാകുളം കെഎസ്‌ഇബി ഹാളില്‍ ചേര്‍ന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് അദ്ധ്യക്ഷതവഹിച്ചു. നെടുമ്പാശ്ശേരി രവി, എം.എന്‍.മധു, എം.കെ.സദാശിവന്‍, എന്‍.പി.ശങ്കരന്‍കുട്ടി, ബ്രഹ്മരാജ്, ലതാ ഗംഗാധരന്‍, സരളാ പൗലോസ്, എം.രവി, സഹജ ഹരിദാസ്, ഇ.എസ്.പുരുഷോത്തമന്‍, കെ.കെ.തിലകന്‍, എന്‍.എല്‍.ജയിംസ്, അരുണ്‍ കല്ലാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
നാളികേര വിലയിടിവു തടയാനും, പെരിയാര്‍ മലീനീകരണത്തിനെതിരെയും അടിയന്തര നടപടികള്‍ സ്വീകരിയ്‌ക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: