ചങ്ങനാശ്ശേരി: യുഡിഎഫ് സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ടി.പി ചന്ദ്രശേഖരന്റെ വധവും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുകള്‍ വര്‍ദ്ധിപ്പിച്ചതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്നയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവും ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനവും നെയ്യാറ്റിന്‍കരയില്‍ ചര്‍ച്ചാവിഷയമായിരുന്നു. അത് ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ചിരട്ടി വോട്ടുവര്ദ്ധനവുണ്ടാകാന് കാരണമായി. എന്നാല്‍ ചന്ദ്രശേഖരന്റെ കൊലപാതകം എല്‍ഡിഎഫിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. എന്‍എസ്എസ് നെയ്യാറ്റിന്‍കരയില്‍ സമദൂര നിലപാട് സ്വീകരിച്ചതിനാലാണ് യുഡിഎഫിന് വിജയിക്കാനായതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. എന്നാല്‍ പിറവം തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് വ്യക്തമായ നിലപാടെടുത്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ചാംമന്ത്രിയെ സംബന്ധിച്ച് സാമുദായിക സന്തുലിതാവസ്ഥ ഉടലെടുത്തപ്പോള്‍ ന്യൂനപക്ഷ സമ്മര്‍ദ്ദത്തിന് യുഡിഎഫ് കീഴടങ്ങുകയായിരുന്നു. എതിര്‍പ്പുകളുണ്ടായിട്ടും നെയ്യറ്റിന്‍കരയില്‍ എന്‍എസ്എസ് ഒരു വ്യക്തമായ നിലപാടാണ് സ്വീകരിച്ചതെങ്കില്‍ യുഡിഎഫ് അവിടെ വിജയിക്കുകയില്ലായിരുന്നു. മറിച്ച് ഗവണ്മെന്റിനോട് ഇപ്പോഴുള്ള നിലപാട് തുടരുക തന്നെ ചെയ്യുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. പി.ജെ. കുര്യന് തികച്ചും ഒരു മതേതരവാദിയയാതുകൊണ്ടാണ് രാജ്യസഭാസീറ്റില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: