തിരുവനന്തപുരം:ഇരട്ടക്കൊലപാതകക്കേസില്‍ പി.കെ. ബഷീര്‍ എംഎല്‍എയെ നിയമസഭയില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തി.ഇതോടെ പി.കെ ബഷീര്‍ എം.എല്‍.എയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സഭാ നടപടികള്‍ തടസപ്പെട്ടു.ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്ലക്കാര്‍ഡും ബാനറുകളുമായി നടുത്തളത്തിലിറങ്ങി കുത്തിയിരിക്കുകയായിരുന്നു.ഇതേത്തുടര്‍ന്നു സ്പീക്കര്‍ ചോദ്യോത്തരവേള സസ്പെന്‍ഡ് ചെയ്തു.ഒമ്പതരയ്ക്കു സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷ ബഹളം രൂക്ഷമായതിനെത്തുടര്‍ന്നു പതിനഞ്ചു മിനിറ്റ് കൊണ്ടു നാലു ബില്ലുകള്‍ പാസാക്കി നിയമസഭ ഇന്നത്തേയ്ക്കു പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: