ന്യൂദല്‍ഹി: ശമ്പളം മുടങ്ങുന്നു എന്ന പെയിലറ്റുമാരുടെ പരാതിയില്‍ എയര്‍ ഇന്ത്യ മാനേജ്മെന്റിനും കേന്ദ്രസര്‍ക്കാരിനും ദല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. സമരം നടത്തുന്ന പെയിലറ്റുമാര്‍ തങ്ങള്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. പെയിലറ്റുമാരുടെ പരാതിക്ക് ഒരാഴ്ചക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനും എയര്‍ ഇന്ത്യ മാനേജ്മെന്റിനും നോട്ടീസ് അയച്ചത്.
450 പെയിലറ്റുമാരുടെ ശമ്പളം മാസങ്ങളായി മുടങ്ങിയിരിക്കുകയാണെന്നും മറ്റ് ആനുകൂല്യങ്ങളൊന്നും ഇവര്‍ക്ക് കിട്ടുന്നില്ലെന്നും പെയിലറ്റുമാരുടെ അഭിഭാഷകന് പിങ്കി ആനന്ദ് കോടതിയെ ധരിപ്പിച്ചു. പെയിലറ്റുമാര്‍ സമരം അവസാനിപ്പിക്കാത്ത സാഹചര്യത്തില്‍ എങ്ങനെ ഹര്‍ജി പരിഗണിക്കുമെന്ന ജസ്റ്റിസ് ഗാര്‍ഗിന്റെ ചോദ്യത്തിന് സമരം തുടങ്ങിയ മെയ് 7 ന് മുമ്പുള്ള മാസങ്ങളിലെ ശമ്പളവും പെയിലറ്റുമാര്ക്ക് കിട്ടാനുണ്ടെന്നും നിലവില്‍ നല്കിയ ഹര്‍ജിക്ക് സമരവുമായി ബന്ധമില്ലെന്നും പിങ്കി ആനന്ദ് വാദിച്ചു.
കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി അടുത്തമാസം പത്തിലേക്ക് മാറ്റി. എന്നാല്‍ പെയിലറ്റുമാര്‍ സമരം അവസാനിപ്പിക്കുന്നത് വരെ ഇത്തരത്തിലൊരു ഹര്‍ജി പരിഗണിക്കരുതെന്ന് എയര്‍ ഇന്ത്യ മാനേജ്മെന്റ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: