തിരുവനന്തപുരം.:അരീക്കോട് ഇരട്ടക്കൊലപാതകത്തില്‍ എഫ്‌ഐആറിലുള്ള ദുര്‍ബലമായ പരാമര്‍ത്തിന്റെ പേരില്‍ പി.കെ.ബഷീര്‍ എംഎല്‍ എ യെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.അങ്ങനെയെങ്കില്‍ അഞ്ചേരി ബേബി വധക്കേസില്‍ സിപിഎം എംഎല്‍എ കെ.കെ. ജയചന്ദ്രന്‍ അറസ്റ്റിലായേനെയെന്നും പ്രതിപക്ഷത്തിന്റേത് പരിധിവിട്ടുള്ള സമീപനമാണ്. യഥാര്‍ഥ പ്രതി ആരായാലും പിടിക്കപ്പെടും.ബഷീറിന്റെ 2008ലെ പ്രസംഗം അടഞ്ഞ അധ്യായമാണ് ഇപ്പോഴത്തെ സംഭവത്തെ ഇതുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.കേസ് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിക്കുനവര്കെതിരെയും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: