ഷിംല:ഹിമാചല്‍ പ്രദേശിലെ മാണ്ടി ജില്ലയിലെ ജോങ്സര് സന്യാസി മഠത്തില്‍ നിന്നും എട്ടു ചൈനീസ് പൗരന്മാര് പിടിയിലായി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ്നടത്തിയ തിരച്ചിലിലാണ് ഇവര്‍പിടിയിലായത്.കനത്ത കാവലുള്ള മഠത്തില്‍ ഇവര്‍ ഏറെനാളായി താമസിക്കുകയായിരുന്നു.ചൈനീസ് കറന്‍സിയും 30 ലക്ഷം രൂപയും 3000 അമേരിക്കന്‍ ഡോളറും ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമയ്ക്ക് ഭീഷണിയുണ്ടെന്ന പശ്ചാത്തലത്തില്‍ യ സംഭവത്തെ പോലീസ് ഗൗരവമായാണ് കാണുന്നത്.ഇവര്‍ ചൈനീസ് ചാരന്മാരെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: