വൈപ്പിന്‍: പുതുവൈപ്പ് എല്‍എന്‍ജി പെട്രോനെറ്റ് കമ്പനിയില്‍ തദ്ദേശവാസികള്‍ക്ക് ജോലിനല്കാത്തതില് പ്രതിഷേധിച്ച് ബിജെപി വൈപ്പിന്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കമ്പനി ഉപരോധിച്ചു. ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എം.വിജയന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ടി.ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ.എസ്.പുരുഷോത്തമന്, ജനറല്‍ സെക്രട്ടറി പി.എസ്.ഷമി, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി എ.എസ്.ബാബു, വി.ജി.ബാലകൃഷ്ണന്, പി.എ.അജീഷ് എന്നിവര്‍ സംസാരിച്ചു. ഉപരോധത്തിന് ഷാജി കളത്തില്‍, എ.ബി.ഉദയന്‍, എ.ജി.രാകേഷ്, പി.ആര്.രാജന് എന്നിവര്‍ നേതൃത്വം നല്കി. ഉപരോധത്തെത്തുടര്‍ന്ന് ഇന്നലെ കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: