കൊച്ചി: ഫസല്‍ വധക്കേസില്‍ കൊടി സുനിയെ ഒന്നാംപ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എന്‍ഡിഎഫ്-ആര്‍എസ്എസ് സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎം ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 2006 ഒക്ടോബറില്‍ ഫസല്‍ സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നിരുന്നു. കേസില്‍ പത്ത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കേസില്‍ ഏഴും എട്ടും പ്രതികളാണ്. ഇവര്‍ ഒളിവിലാണെന്നും സിബിഐ കോടതിയെ അറിയിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കാരായി രാജന്. ഫസലിനെ കൊലപ്പെടുത്താന്‍ പാര്‍ട്ടി നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നും കേസില്‍ രണ്ട് പ്രതികളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും സിബിഐ കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: