മലപ്പുറം: അരീക്കോട് കുനിയില്‍ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഏറനാട് മണ്ഡലത്തില്‍ ആഹ്വാനം നല്കിയ ഹര്‍ത്താല്‍ പൂര്‍ണം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരേയാണ് ഹര്‍ത്താല്‍. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.
എല്‍ഡിഎഫ് എംഎല്‍എ മാരുടെ പ്രതിനിധി സംഘം ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. എളമരം കരീം, പി. ശ്രീരാമകൃഷ്ണന്, സി.കെ. നാണു, എ.കെ. ശശീന്ദ്രന് , വി.എസ്. സുനില്‍ കുമാര്‍ എന്നിവരാണ് സംഘത്തിലുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: