പാനൂര്‍: കൊല നടത്താന്‍ യാതൊരു കയ്യറപ്പുമില്ലാത്ത ഇടങ്കയ്യനായ കൊലയാളിയാണ് ടി.പി.ചന്ദ്രശേഖരന് വധത്തില്‍ ഇന്നലെ പിടിയിലായ എം.സി.അനൂപ്. രൂപത്തിലും പെരുമാറ്റത്തിലും പ്രാകൃതനാണ് ഇയാള്‍. പാനൂരിനടുത്ത കല്ലുവളപ്പ് ചിറക്കാരണ്ടിയില് ഗംഗാധരന്റെ മൂത്തമകനാണ്. ഏഴാംക്ലാസില്‍ പഠിപ്പ് നിര്‍ത്തി ടെമ്പോ ക്ലീനറും ഡ്രൈവറുമായി. അതിനിടെ വളയത്ത് വെച്ച് കല്ല്യാണവും കഴിച്ചു. പേരുകേട്ട മംഗലശ്ശേരി തറവാട്ടിലായിരുന്നു ജനനമെങ്കിലും മദ്യവില്പനയും മദ്യസേവയുമായി സിപിഎം ക്രിമിനല്‍ സംഘങ്ങളുടെ കൂടെ നടന്ന് പേര് നേടാനായിരുന്നു ഇയാളുടെ താല്‍പ്പര്യം.
കുറച്ചുകാലം പാനൂര്‍-തലശ്ശേരി റൂട്ടില്‍ സ്വകാര്യ ബസ്സില്‍ ജോലി നോക്കി. ആ വേളയില്‍ പന്തക്കല്‍, അരയാക്കൂല്‍ ഭാഗങ്ങളിലെ ബാര്‍ കാവല്‍ക്കാരായ കൂട്ടുകാരുമായി ബന്ധമായി. പെട്ടെന്ന് മാഹി മേഖലയിലേക്കും ബന്ധം വ്യാപിച്ചു. അതിനിടെ മാഹി, പള്ളൂരില്‍ 2010 മെയ് 28ന് ആര്‍എസ്എസ് പ്രവര്‍ത്തകരായ ഷിനോജ്, വിജിത്ത് എന്നിവരെ കൊലപ്പെടുത്താന്‍ സംഘാംങ്ങള്ക്കൊപ്പം ഇയാളും കൂടി. എതിരാളികളുടെ മുഖവും തലയും ക്രൂരമായി വെട്ടാന്‍ കഴിവുള്ള ഈ ഇടങ്കയ്യനെ കൊടി സുനിയ്ക്കും ക്രിമിനല്‍ സംഘത്തിനും നന്നെ ബോധിച്ചു. ഇരട്ടച്ചങ്കുള്ള ചെക്കനാണ് അനൂപെന്നാണത്രെ ഈ കേസില്‍ തന്നെ അറസ്റ്റിലായ ടി.കെ.രജീഷ് മറ്റൊരു സുഹൃത്തിനോട് പറഞ്ഞത്.
അതേവര്‍ഷം ആഗസ്റ്റ് 9ന് അനൂപിന്റെ വീടിനടുത്തുള്ള പരിചിതനായ കെ.സി.രാജേഷ് എന്ന ബിജെപി അനുഭാവിയെ വെട്ടിനുറുക്കാനും ഈ കൊലയാളി തയ്യാറായി. 2009ല്‍ അജയന് എന്ന സിപിഎം അനുഭാവി മരണപ്പെട്ടതിന്റെ പ്രതികാരമായിരുന്നു ആ കൊലപാതകം. ടി.കെ.രജീഷും അണ്ണന് എന്ന സിജിത്തും രാജേഷ് വധത്തിലും പങ്കാളികളാണ്. ടി.കെ.രജീഷ് സംഭവത്തില്‍ പ്രതിയല്ലെങ്കിലും മാഹി, പന്തക്കല്‍ ഭാഗങ്ങളില്‍ നിന്നും അനൂപ് ഏകോപിപ്പിച്ച കൊലയാളികളാണ് സംഭവത്തിന് പിന്നിലെന്ന് ടി.പി.ചന്ദ്രശേഖരന് വധത്തിലൂടെ പുറത്തുവന്നിട്ടുണ്ട്.
ചന്ദ്രശേഖരന് വധത്തില്‍ പി.കെ.കുഞ്ഞനന്തന് തന്റെ കൊലപാതകങ്ങള്‍ക്ക് ഉപയോഗിക്കുന്ന കൈവേലിക്കലിലെ സ്ഥിരം ഗുണ്ടയെ മാറ്റി അനൂപിനെ ഒഞ്ചിയത്തേക്ക് അയക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണവും മറ്റൊന്നല്ല. ഇന്നോവ കാര്‍ ഓടിക്കാന്‍ നിശ്ചയിച്ച അനൂപ്, കിര്‍മാണി മനോജിന്റെ കയ്യില്‍ നിന്നും കൊടുവാള് പിടിച്ചുവാങ്ങി ചന്ദ്രശേഖരനെ ആദ്യവെട്ട് വെട്ടി. ചലനമറ്റ് കിടന്നിട്ടും ആള്ക്കാര് ബഹളം വെച്ച് അടുത്തെത്തിയിട്ടും അനൂപ് തുടരെ വെട്ടുകയായിരുന്നു. കൊലയാളി സംഘത്തിലെ അണ്ണന് സിജിത്ത് വണ്ടിയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു ഈ ഇടങ്കയ്യനെ.
കല്ലുവളപ്പിലെ ബിജെപി പ്രവര്‍ത്തകനായ മംഗലാടന്‍ സജീവന്റെ വീടാക്രമിച്ചതിലും ചെറുവാഞ്ചേരിയിലെ ശ്രീനേഷിന്റെ ബൈക്ക് അടിച്ചുതകര്‍ത്ത സംഭവത്തിലും ഇയാള്‍ പ്രതിയാണ്. 2009ല്‍ കുന്നോത്തുപറമ്പില്‍ വെച്ച് മയൂരി ടെക്സ്റ്റെയില്‍സ് കത്തിച്ച കേസിലും 2011ല്‍ മീത്തലെ കുന്നോത്തുപറമ്പില്‍ വെച്ച് പോലീസിനെ ആക്രമിച്ച കേസിലും അനൂപ് ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: