ന്യൂദല്‍ഹി: സ്ത്രീധന പീഡന മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ ജീവപര്യന്തത്തില്‍ കുറഞ്ഞ ശിക്ഷ നല്കാന് കഴിയില്ലെന്ന് സുപ്രീംകോടതി. സ്വതന്ത്രര്‍ കുമാര്‍, രഞ്ജന്‍ ഗോഗോയ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഇന്ത്യന്‍ ശിക്ഷാനിയമം 304 ബി പ്രകാരം കുറ്റം തെളിഞ്ഞതിനെത്തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ ശിക്ഷ വിധിച്ചത്. പ്രായാധിക്യം മൂലം കഷ്ടതയനുഭവിക്കുന്ന അമ്മയെ പരിചരിക്കാനാരുമില്ലെന്നും അതിനാല്‍ യുവാക്കളായ തങ്ങളെ ജീവപര്യന്തം ശിക്ഷയില്‍നിന്നും ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് മരിച്ച യുവതിയുടെ ഭര്‍തൃസഹോദരനും നല്കിയ ഹര്ജിയിന്മേലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി.
ഉത്തരാഖണ്ഡിലെ റൂര്‍ക്കി സ്വദേശിനിയായ രേണുവിനെ സ്ത്രീധനമായി ടെലിവിഷനും കൂളറും ലഭിക്കാത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവ് മുകേഷ് ഭട്ട്നഗറും ഭര്‍തൃമാതാവായ കൈലാശ്വതിയും ഭര്‍തൃസഹോദരനായ രാകേശ് ഭട്നഗറും ചേര്‍ന്ന് 1996 ല്‍ കൊലപ്പെടുത്തുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിപ്പിച്ചാണ് കൊലപ്പെടുത്തിയത്. രേണുവിന്റെ മരണം അപകടമരണമാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: