ഇസ്ലാമാബാദ്: യുഎസ് പാക് ബന്ധം കൂടുതല്‍ ശത്രുതയിലേക്ക് പോകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ യാഴ്ച ന്യൂദല്‍ഹിയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പാക് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. രാജ്യത്തെ ഭീകരവാദത്തെ ഉന്മൂലനം ചെയ്യുന്നതിന് പാക് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. കഴിഞ്ഞവര്‍ഷം അബോട്ടാബാദിലെ ഒളിത്താവളത്തില്‍ അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ വധിച്ച സംഭവത്തെക്കുറിച്ച് പാക് സര്‍ക്കാരിന് ഒന്നുമറിയില്ല എന്ന് വാഷിംഗ്ടണ്‍ എങ്ങനെ വിശ്വസിക്കും എന്നും പനേറ്റ ചോദിച്ചിരുന്നു.
തങ്ങളുടെ നടപടിയെക്കുറിച്ച് അവര്‍ക്ക് അറിയില്ല. ഇത് മുഴുവന്‍ ആശയമാണ്. ന്യൂദല്‍ഹിയില്‍ നടന്ന ചോദ്യോത്തര വേളയില്‍ പനേറ്റ പറഞ്ഞു. ലാദന് അബോട്ടാബാദില്‍ ഒളിച്ചുതാമസിച്ചിരുന്നത് പാക്കിസ്ഥാന് അറിയാമായിരുന്നു. എന്നാല്‍ പാക്കിസ്ഥാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി നോട്ടീസ് നല്കാന് കഴിയില്ലെന്നും പനേറ്റ പറഞ്ഞിരുന്നു.
അഫ്ഗാനില്‍നിന്ന് അമേരിക്കന്‍ സേന പിന്‍വാങ്ങുന്നതിന് മുമ്പ് താലിബാന്-അല്‍ഖ്വയ്ദ ഭീകരരെ ഉന്മൂലനം ചെയ്യുക എന്നുള്ളതാണ് അമേരിക്കയുടെ ലക്ഷ്യം.
കഴിഞ്ഞ നവംബറില്‍ അഫ്ഗാനിസ്ഥാനിലുണ്ടായ യുഎസ് വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അടച്ചിട്ട നാറ്റോ പാത തുറക്കാന്‍ പാക് സര്‍ക്കാര്‍ ഇതുവരെ തയ്യാറാകാത്തത് ഇരു രാഷ്ട്രങ്ങളുടേയും ഇടയില്‍ കൂടുതല്‍ അകലം സൃഷ്ടിച്ചിട്ടുണ്ട്. അഫ്ഗാനിലെ അമേരിക്കന്‍ സൈന്യത്തിനെതിരെ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്കെതിരെ നടപടിയെടുക്കുവാന്‍ പാക് സര്‍ക്കാര്‍ തയ്യാറാകാത്തതും അമേരിക്ക പാക്കിസ്ഥാനില്‍നിന്നും അകറ്റി നിര്‍ത്തിയിരിക്കുകയാണ്. ഭീകരവാദത്തിനെതിരെ അഫ്ഗാനിസ്ഥാനോട് ചേര്‍ന്ന് പാക്കിസ്ഥാനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ന്യൂദല്‍ഹിയില്‍ പനേറ്റ പറഞ്ഞിരുന്നു.
അഫ്ഗാനിലെ ഹഖാനി ഭീകര ശൃംഖലക്കെതിരെ നടപടിയെടുക്കുന്നതില്‍ പാക് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഇക്കാര്യത്തില്‍ അമേരിക്കയുടെ ക്ഷമക്ക് അതിരുണ്ടെന്നുമുള്ള പനേറ്റയുടെ വിവാദ പ്രസ്താവന പാക് സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. ഓരോ വിമര്‍ശനങ്ങളും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ വിള്ളലുണ്ടാക്കുകയുള്ളൂവെന്നാണ് പാക്കിസ്ഥാന് തിരിച്ചടിച്ചത്.
രാജ്യത്ത് ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കിക്കൊടുക്കുന്നത് പാക് സര്‍ക്കാരാണെന്ന പനേറ്റയുടെ പ്രസ്താവനയും പാക്കിസ്ഥാന് തള്ളിക്കളഞ്ഞിരുന്നു. ഇരു രാഷ്ട്രങ്ങളും പരസ്പ്പരം നടത്തുന്ന വിമര്‍ശനങ്ങള്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ഉലച്ചുകൊണ്ടിരിക്കുകയാണ്. ലാദനെ വധിക്കാന്‍ സഹായിച്ച പാക് ഡോക്ടര്‍ക്ക് 33 വര്‍ഷത്തെ തടവിന് ശിക്ഷിച്ച പാക് നടപടിയും ഇരു രാഷ്ട്രങ്ങള്‍ തമ്മില്‍ കൂടുതല്‍ അകല്‍ച്ച സൃഷ്ടിച്ചിരിക്കുകയാണ്. ഡോക്ടറെ വിട്ടയക്കുന്നതുവരെ പാക് സര്‍ക്കാരിനുള്ള ധനസഹായം നിര്ത്തിവക്കുവാനുള്ള നീക്കത്തിലേക്കാണ് അമേരിക്ക പോയ്ക്കൊണ്ടിരിക്കുന്നത്. എന്തായാലും യുഎസ്-പാക് ബന്ധം അനുദിനം ശത്രുതയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: