ഇസ്ലാമാബാദ്: വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ് ലക്ഷ്യമാക്കി നടന്ന ബോംബ് സ്ഫോടനത്തില്‍ സ്ത്രീകളുള്‍പ്പടെ 19 പേര് കൊല്ലപ്പെട്ടു. 40പേര്‍ക്ക് പരിക്കേറ്റു. ബസിനകത്ത് ഘടിപ്പിച്ചിരുന്ന റിമോര്‍ട്ട് നിയന്ത്രിത ബോംബാണ് പൊട്ടിത്തെറിച്ചത്.
അക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പാക് മന്ത്രി മിയാന്‍ ഇഫ്തിഖര്‍ ഹുസൈന് പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: