ന്യൂദല്‍ഹി: ധനകാര്യമന്ത്രാലയത്തിന്റെ ഓഫീസില്‍ തീപിടിത്തം. ഇന്നലെ രാവിലെ 5.45 ഓടെ താഴത്തെ നിലയിലെ നോര്‍ത്ത് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ ആറ് വാഹനങ്ങള്‍ വന്നാണ് തീയണച്ചത്. തീപിടിത്തത്തില്‍ ഓഫീസ് ഉപകരണങ്ങള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: