ലോസാഞ്ജലസ്: അമേരിക്കന്‍ കാല്പനിക സാഹിത്യകാരന് റേ ബ്രാഡ്ബറി (91) നിര്യാതനായി. ദി മാര്‍ഷ്യന്‍ ക്രോണിക്കിള്‍,ഫാരന്‍ഹീറ്റ് 451 തുടങ്ങിയ കൃതികള്‍ രചിച്ച അദ്ദേഹം സിനിമ,ടി.വി,നാടക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. ഹലോവിന്ട്രീ യ്ക്ക് ടി.വി പരിപാടി രചയിതാവിനുള്ള എമ്മി അവാര്‍ഡ് നേടി.
ഐ കോറസ് മോണ്ട്ഗോഫിയന് റൈറ്റ് എന്ന കാര്‍ട്ടൂണ്‍ ഫിലിം തയ്യാറാക്കിയതിന് 1962 ല്‍ ഓസൊകാര് അവാര്‍ഡ് നോമിനേഷന് ലഭിച്ചു. കാല്പനിക ശാസ്ത്രശാഖയ്ക്ക് ജനപ്രീതി നേടി കൊടുക്കുന്നതില്‍ പങ്കുവഹിച്ച അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം ശാസ്ത്രലോകം ചിന്ന ഗ്രഹത്തിന് അദ്ദേഹത്തിന്റെ പേരു നല്‍കിയിരുന്നു. 9766 ബ്രാഡ്ബറി.
ഭാര്യ മാര്‍ഗരറ്റ് 2001 ല്‍ നിര്യാതയായി. 57 കൊല്ലം നീണ്ടു നിന്ന ദാമ്പത്യമായിരുന്നു അത്. നാല് പുത്രിമാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: