ന്യൂദല്‍ഹി: റെയില്‍വേ പാഴ്സല്‍ നിരക്കില്‍ 25 ശതമാനം വര്‍ധനവ് വരുത്തി. സാമ്പത്തിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന ഇന്ത്യന്‍ റയില്‍വേ ധനസമാഹരണത്തിന്റെ ഭാഗമായാണ് നിരക്കില്‍ 20 ശതമാനം മുതല്‍ 25 ശതമാനം വരെ വര്‍ധനവ് വരുത്തിയത്. പാഴ്സല്‍, ലഗേജ് നിരക്കില്‍ വര്‍ധനവ് വരുത്തി സാമ്പത്തിക നേട്ടം കൈവരിക്കാനാണ് റയില്‍വേയുടെ നീക്കം.
രണ്ട് മാസം മുമ്പ് അവതരിപ്പിച്ച റയില്‍വേ ബജറ്റില്‍ ചരക്ക് കൂലിയില്‍ വര്‍ധനവ് വരുത്തിയിരുന്നു. മാര്‍ച്ചില്‍ 20-25 ശതമാനം വര്‍ധനവാണ് ചരക്ക് നിരക്കില്‍ വരുത്തിയിരുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം 350-400 കോടിയുടെ അധിക വരുമാനം നേടുന്നതിനാണ് റയില്‍വേ ലക്ഷ്യമിടുന്നത്. 2011-12 കാലയളവില്‍ 1,600 കോടി രൂപയാണ് പാഴ്സല്‍, ലഗേജ് താരിഫിലൂടെ റയില്‍വേ നേടിയത്.
2006 ല്‍ ആണ് അവസാനമായി പാഴ്സല്‍ നിരക്ക് പുതുക്കിയതെന്ന് റയില്‍ വേ ഉദ്യോഗസ്ഥര്‍ പറയുന്നു. ന്യൂസ്പേപ്പര്‍ ഒഴികെയുള്ള എല്ലാ സാധന സാമഗ്രികള്‍ക്കും പുതുക്കിയ നിരക്ക് ബാധകമായിരിക്കും.
ജൂണ്‍ ഒന്ന് മുതല്‍ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വന്നതായും റയില്‍വേ ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: