കാബൂള്‍: അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പ്രവിശ്യയായ കാണ്ഡഹാറിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 21 പേര് കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ നാറ്റോ വ്യോമതാവളത്തിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന ട്രക്കുകളുടെ പാര്‍ക്കിംഗ് സ്ഥലത്തായിരുന്നു ബൈക്കിലെത്തിയ ചാവേര്‍ സ്ഫോടനം നടത്തിയത്.
സ്ഫോടനത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരും കൊല്ലപ്പെട്ടവരും സാധാരണക്കാര്‍ ആണെന്നും സൈനികര്‍ ആരും അപകടത്തില്‍ പെട്ടിട്ടില്ലെന്നും നാറ്റോ സേനാവൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: