ബാംഗ്ലൂര്‍: ടട്ര ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് വിവാദപരമായ ആരോപണം ഉന്നയിച്ച മുന്‍ സൈനിക മേധാവി വി.കെ.സിംഗ് ആരോപണം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിക്കൊരുങ്ങുമെന്ന് പൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ്.
ട്രട ട്രക്ക് വിവാദത്തില്‍ മുന്‍ സൈനിക മേധാവി വി.കെ.സിംഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ബിഇഎംഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.ആര്.എസ്.നടരാജന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
600 ടട്ര ട്രക്കുകളുടെ ഇടപാടുമായി ബന്ധപ്പെട്ട് ഒരു മുന്‍ സൈനികോദ്യോഗസ്ഥന് തനിക്ക് 14 കോടി രൂപ കോഴ വാഗ്ദാനം ചെയ്തിരുന്നതായി ജനറല്‍ സിംഗ് ആരോപണം ഉന്നയിച്ചത് സിബിഐ അന്വേഷിച്ചുവരികയാണ്. അദ്ദേഹം ‘ബെലി’നെതിരെയും ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
ഇത് തെറ്റിദ്ധാരണാപരവും അപകീര്‍ത്തികരമാണെന്നും നടരാജന് പറഞ്ഞു.
ടട്ര ട്രക്ക് ഇടപാടില്‍ തനിക്ക് തേജീന്ദര്‍ സിംഗ് കൈക്കൂലി വാഗ്ദാനം നല്‍കിയെന്ന വി.കെ.സിംഗ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിബിഐ തേജീന്ദര്‍ സിംഗിനെതിരെ പ്രാഥമിക ഘട്ട അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
കമ്പനിയുടെ ഇടപാടുകള്‍ സുതാര്യമാണെന്നും ടട്ര ട്രക്കുകള്‍ നിലവാരമില്ലാത്തവയാണെന്നും പറയുന്ന ഒരു കത്ത് പോലും ബിഇഎംഎല്ലിന് ലഭിച്ചിട്ടില്ലെന്നും നടരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: