ന്യൂദല്‍ഹി: രാജ്യത്തിന്റെ 25-ാമത് കരസേനാ മേധാവിയായി ജനറല്‍ ബിക്രം സിംഗ് ചുമതലയേറ്റു. ജനറല്‍ വി.കെ.സിംഗ് വിരമിച്ച ഒഴിവിലാണ് ബിക്രം സിംഗ് അധികാരമേറ്റത്. 59 കാരനായ ജനറല്‍ ബിക്രം സിംഗിന് ഈ സ്ഥാനത്ത് രണ്ട് വര്‍ഷവും മൂന്ന് മാസവും തുടരാം. കരസേനാ മേധാവിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് കൊല്‍ക്കത്ത ആസ്ഥാനമായുള്ള കിഴക്കന്‍ സേനയുടെ കമാന്ററായിരുന്നു ബിക്രം സിംഗ്. കാര്‍ഗില്‍ യുദ്ധം നടക്കുമ്പോള്‍ സേനയുടെ മുന്നേറ്റം സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളെ അറിയിച്ചത് അദ്ദേഹമായിരുന്നു.
സുഹൃത്തുക്കള്‍ക്കിടയില്‍ ബിക്കി എന്നറിയപ്പെടുന്ന ബിക്രം സിംഗ് ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ (ഐഎംഎ)ചേര്‍ന്നതിനുശേഷം 1972 മാര്‍ച്ച് 31നാണ് സൈന്യത്തില്‍ ചേര്‍ന്നത്. ഐഎംഎ യിലെ പ്രകടനത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് ശ്രീഗണേഷ് ട്രോഫിയും ജമ്മുകാശ്മീര്‍ റൈഫിള്‍സ് സ്വര്‍ണമെഡലും ലഭിച്ചിരുന്നു.
ബെല്‍ഗാമിലെ കമാന്റോ വിംഗ് ഇന്‍ഫാന്‍ട്രി സ്കൂളിലെ ഇന്‍സ്ട്രക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പെനിസില്‍വാനിയയിലെ യുഎസ് ആര്‍മി വാര് കോളേജിലും അദ്ദേഹം പരിശീലനം നേടിയിട്ടുണ്ട്. യുഎന്നില്‍ രണ്ടുവര്‍ഷം ഡപ്യൂട്ടി കമാന്ററായും ബിക്രം സിംഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സുര്‍ജിത്ത് കൗറാസാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: