ഇസ്ലാമാബാദ്: ചാര പ്രവര്‍ത്തനം നടത്തിയെന്ന് സംശയിക്കപ്പെട്ട് വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ വംശജന്‍ സരബ്ജിത്ത് സിംഗ് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് പുതിയ ദയാ ഹര്‍ജി നല്‍കി.ഇത് അഞ്ചാമത്തെ തവണയാണ് ദയാഹര്‍ജി നല്‍കുന്നത്.1992 ല്‍ അജ്മീറില്‍ ഒരാളെ കൊന്ന കേസില്‍ ഇന്ത്യന്‍ ജയിലിലായിരുന്ന പാക്ക് ശാസ്ത്രജ്ഞനെ കഴിഞ്ഞദിവസം സുപ്രീം കോടതി വിട്ടയച്ചിരുന്നു.പിന്നീട് ഇയാള്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകുന്നതിനും അനുമതി നല്‍കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ കത്തും സരബ്ജിത്തിന്റെ അഭിഭാഷകന്‍ ദയാഹര്‍ജിക്കൊപ്പം അയച്ചിട്ടുണ്ട്.ചിസ്തിയെ വിട്ടയച്ചതുപോലെ പാക്ക് സര്‍ക്കാര്‍ സരബ്ജിത്തിനെ വിട്ടയക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
1990 ല്‍ കസോര്‍,ഫൈസലാബാദ് ,ലാഹോര്‍ എന്നിവിടങ്ങളില്‍ ബോംബ് സ്ഫോടനങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ട നാലു കേസുകളില്‍ സരബ്ജിത്തിന് 2003 ല്‍ ലാഹോര്‍ കോടതി നല്‍കിയ വധശിക്ഷ സുപ്രീം കോടതി ശരിവച്ചിരുന്നു.2008 ല്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചതാണെങ്കിലും പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി ഇടപെട്ട് ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് വച്ചിരിക്കുകയാണ്.സരബ്ജിത്ത് ഇപ്പോള്‍ കോട്ലഖ്പത് ജയിലിലാണ് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: