തൃശൂര്‍ : പെരുമ്പിള്ളിശേരിയില്‍ ആന ഇടഞ്ഞതു പരിഭ്രാന്തി പരത്തി. ഉച്ചയ്ക്കു 12.30നാണു സംഭവം. പല്ലിശ്ശേരി ക്ഷേത്രത്തില്‍ നിന്നും ചൊവ്വൂരിലേക്കു പോകുകയായിരുന്ന ചിറക്കല്‍ മധുവിന്റെ ഉടമസ്ഥതയിലുള്ള ചിറക്കല്‍ മഹാദേവന് എന്ന ആനയാണ് ഇടഞ്ഞത്. ചൊവ്വൂര്‍ കയറ്റത്തു വച്ച് ഇടഞ്ഞ ആന തൊട്ടടുത്ത പറമ്പിലേക്കു കയറിയെങ്കിലും നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയില്ല. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം തൃശൂര്‍- ഇരിങ്ങാലക്കുട റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. ഡോ. ഗിരിദാസിന്റെ നേതൃത്വത്തിലുള്ള എലിഫെന്റ്സ് സ്ക്വാഡ് സ്ഥലത്തെത്തിയെങ്കിലും അതിനു മുന്‍പേ നാട്ടുകാരും പാപ്പാന്മാരും ചേര്‍ന്നു തളച്ചു.
ആന ഇടഞ്ഞതിനു പിന്നില്‍ അസാധാരണമായ കാരണങ്ങള്‍ ഒന്നും തന്നെയില്ലെന്നും മദപ്പാടിലെ പ്രത്യക്ഷലക്ഷണങ്ങള്‍ ആനയില്‍ കാണുന്നില്ലെന്നും ഡോ. ഗിരിദാസ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: