കോഴിക്കോട്:ടിപി ചന്ദ്രശേഖരന് വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഎം ഓഫിസ് സെക്രട്ടറി സി. ബാബുവിനെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പു സമരം നടത്തിയ എം.വി ജയരാജനും കണ്ടാലറിയുന്ന 300 പേര്‍ക്കെതിരേ വടകര പൊലീസ് കേസെടുത്തു .അനുവാദമില്ലാതെ പ്രകടനം നടത്തല്‍, മാര്‍ഗ തടസം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. ഇന്നലെയാണു ജയരാജന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയത്. കൂത്തുപ്പറമ്പ് നഗരസഭ ചെയര്പേഴ്സന് അഡ്വ. പത്മജ പത്മനാഭന്, സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. ഭാസ്കരന്, പാര്‍ട്ടി പ്രവര്ത്തകന് വി.പി. തങ്കച്ചന് എന്നിവരാണു സമരത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: